ബെംഗളൂരു : ബെലഗാവിയിൽ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി.ചെന്നൈ സ്വദേശി കെ. ആനന്ദിനെ(40)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ഡി.ഇ.എസ്. റാങ്ക് ഉദ്യോഗസ്ഥനായ ആനന്ദിനെ ഒന്നരവർഷം മുമ്പാണ് ബെലഗാവിയിൽ നിയമിച്ചത്. ക്വാർട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസം.ശനിയാഴ്ച രാവിലെ ജീവനക്കാർ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം. 2019-ൽ ജീവനക്കാരെ റിക്രൂട്ട്ചെയ്തതിൽ കൃത്രിമം നടന്നതായുള്ള ആരോപണത്തിൽ അടുത്തിടെ സി.ബി.ഐ. ഉദ്യോഗസ്ഥർ കന്റോൺമെന്റ് ബോർഡ് ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു.
ഉത്തരാഖണ്ഡില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം ; രക്ഷാ ദൗത്യം പ്രതിസന്ധിയില്‍
ഉത്തരഖണ്ഡിലെ സില്‍ക്യാര ടണലില്‍ സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാകുമ്ബോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആശങ്ക ഉയര്‍ത്തുകയാണ്.രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.
ഓഗര്‍ മെഷീന് തകരാറിലായ സാഹചര്യത്തില്‍ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്.വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക. പൈപ്പില്‍ കുടുങ്ങിയ യന്ത്രം ഭാഗം വേഗത്തില്‍ നീക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതും പ്രതിസന്ധിയിലാക്കുകയാണ്. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധര്‍ക്ക് പൈപ്പില്‍ കയറി ഇരുമ്ബ് കമ്ബിയും സ്റ്റീല്‍ ഭാഗങ്ങളും മുറിക്കാനാകൂ