ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി 385 മരങ്ങൾ മുറിക്കാൻ അനുമതി.സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ മരങ്ങൾ ഉടൻ വെട്ടിമാറ്റുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരം കൂടുതൽ സസ്യങ്ങൾ വച്ചുപിടിപ്പിച്ച് മുൻപത്തേക്കാൾ പച്ചപ്പ് നിറഞ്ഞതാകും നവീകരിച്ച സ്റ്റേഷനെന്നു റെയിൽവേ അറിയിച്ചു. റെയിൽവേ ക്വാർട്ടേഴ്സുകൾ,ഹോട്ടലുകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ അടക്കം സ്ഥാപിച്ച് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
കോഴിഫാമുകളും അറവുശാലകളും നിയമ വിധേയമാക്കാന്‍ നിര്‍ദ്ദേശം
കോഴി ഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് ഭീഷണിയാകുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് സപ്ലൈസ് വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ചിക്കന്‍ സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തിവരികയാണ്. ചിക്കന്‍ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകൾക്കെതിരെ ഉയരുന്ന പരിസ്ഥിതി നിയമ ലംഘനങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായാണ് ഭക്ഷ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.
വീഴ്ചകള്‍ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം. ഇത്തരം സ്ഥാപന ഉടമകളിൽ നിന്ന് 20,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. എന്നാൽ ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം അതാത് ഭക്ഷ്യ, സിവില്‍ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ഭക്ഷ്യ സെക്രട്ടറി അറിയിച്ചു.