ബെംഗളൂരു: ഇറാന് പൗരന് ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിനാലെന്ന് വ്യക്തമാക്കി പോലീസ്
ഇറാന് സ്വദേശിയായ ജാവേദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍(34) ആണ് ബെംഗളൂരു ബിഡദിയിലെ ഈഗിള്‍ടൗണ്‍ ഗോള്‍ഫ് വില്ലേജിലെ ഫ്ളാറ്റില്‍ കഞ്ചാവ് വളര്‍ത്തിയത്. പഠനകാലം മുതല്‍ ലഹരിക്ക് അടിമയായ ഇയാള്‍, ഫ്ലാറ്റില്‍ ആധുനിക സംവിധാനങ്ങളോടെയാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.
ആര്‍ടി നഗറിന് സമീപം കാവേരി നഗറില്‍ ലഹരിമരുന്ന് വില്ക്കാന് എത്തിയ അല്ദിനോടൊപ്പം മൂന്നുപേരെക്കൂടി ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഇവരില്‍നിന്ന് കഞ്ചാവും എല്‍.എസ്.ഡി. സ്റ്റാമ്ബുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇറാന് സ്വദേശിയായ മുഹമ്മദി ബാരോഘ്(35) ബെംഗളൂരു ഹെഗ്ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന് ഉസ് സമന്(31) ബെംഗളൂരു ഫ്രേസര്‍ടൗണ്‍ സ്വദേശി മുഹസിന് ഖാന്(30) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അല്‍ദിന്റെ ഫ്ളാറ്റിലെ ഹൈഡ്രോ കഞ്ചാവ് ചെടികൃഷി കണ്ടെത്തിയത്.
ആദ്യമായി ലഹരി ഉപയോഗിച്ചത് മാനസികാരോഗ്…
പരീക്ഷണമെന്നരീതിയില്‍ കമ്മനഹള്ളിയിലെ വാടകവീട്ടിലെ ഫിഷ് ടാങ്കിലാണ് ആദ്യം ഹൈഡ്രോ കഞ്ചാവ് കൃഷി തുടങ്ങിയതെന്നും ചട്ടികളില്‍ ചകിരിച്ചോറ് നിറച്ച് എസിയും കൃത്രിമപ്രകാശവും സജ്ജീകരിച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്ത്തിയിരുന്നതെന്നും അല്‍ദിന്‍ പോലീസിന് മൊഴി നല്കി.
പരീക്ഷണം വിജയകരമായതോടെ അല്‍ദിന്‍ കഞ്ചാവ് വളര്‍ത്തല്‍ വിപുലമാക്കിയതായും വിളവെടുത്ത് വില്‍ക്കാനും ആരംഭിച്ചതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് സ്വന്തം നാട്ടുകാരനായ മുഹമ്മദി ബാരോഘുമായി ചേര്‍ന്ന് ലഹരിവില്‍പ്പന സംഘം രൂപവത്കരിക്കുകയും നഗരത്തില്‍ കച്ചവടം നടത്തുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് മുഹ്സിന് ഉസ് സമാനും മുഹ്സിന് ഖാനും ഇവരുടെ സഹായികളായിരുന്നു.