ന്യൂഡല്‍ഹി: കഞ്ചാവ് വില്പനക്കുള്ള മാധ്യമമായി ഇകൊമേഴ്സ് ഭീമന്മാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണം വേണമെന്ന് ആവശ്യം. സംഭവത്തില്‍ എന്‍.സി.ബി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സാണ് രംഗത്തെത്തിയത്. മധ്യപ്രദേശില്‍ കഞ്ചാവ് കച്ചവടത്തിനുള്ള മാധ്യമമായി ആമസോണിനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത്തരം വില്‍പ്പനക്കെതിരെ അന്വേഷണം വേണം -വ്യാപാരി യൂണിയന് സെക്രട്ടറി ജനറല്‍ പ്രവീന്‍ ഖണ്ഡേല്‍വാള്‍ ആവശ്യപ്പെട്ടു.
ഭിന്ദ് ജില്ലയിലെ വഴിയോര ഭക്ഷണശാലയില്‍നിന്ന് മധ്യപ്രദേശ് പൊലീസ് 20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കാന്‍ ആമസോണിനെ ഉപയോഗിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തി. ആമസോണിലൂടെ നാലുമാസത്തോളം അവര്‍ 1000 കിലോ കഞ്ചാവ് ഇത്തരത്തില്‍ കടത്തി. 1.10 കോടി രൂപ വരും ഇതിന്റെ വിപണിമൂല്യം’ -ഭിന്ദ് ഡി.എസ്.പി മനോജ് കുമാര്‍ സിങ് പറഞ്ഞു.
പിടിയിലായ രണ്ടുപേരും കഞ്ചാവ് മാഫിയയുടെ ഭാഗമാണെന്നും നാലുപ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ആറുപേരെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കറിവേപ്പില എന്ന പേരിലാണ് ഇവര്‍ ആമസോണിലൂടെ കഞ്ചാവ് കടത്തിയത്. ഭിന്ദ്, ആഗ്ര, ഡല്‍ഹി, ഗ്വാളിയാര്‍, കോട്ട എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് ഇവ എത്തിക്കും. സംഭവത്തില്‍ ആമസോണിന്റെ പ്രദേശിക എക്സിക്യൂട്ടീവിന് സമന്‍സ് അയച്ചതായാണ് വിവരം. അതേസമയം, വില്‍പ്പനക്കാരന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോയെന്ന് കമ്ബനി പരിശോധിക്കുമെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.