Home Featured അവനവന് വലിക്കാനുള്ള കഞ്ചാവ് വീട്ടില്‍ നട്ടുവളര്‍ത്താം, സുപ്രധാന തീരുമാനവുമായി മാള്‍ട്ട

അവനവന് വലിക്കാനുള്ള കഞ്ചാവ് വീട്ടില്‍ നട്ടുവളര്‍ത്താം, സുപ്രധാന തീരുമാനവുമായി മാള്‍ട്ട

by കൊസ്‌തേപ്പ്

മയക്കുമരുന്ന് നിയമങ്ങളില്‍ മാറ്റങ്ങളുടെ ഒരു വലിയ തരംഗം തന്നെ കൊണ്ടുവരികയാണ് പലരാജ്യങ്ങളും. അക്കൂട്ടത്തില്‍ ഇപ്പോള്‍ യൂറോപ്യന്‍ ദ്വീപായ മാള്‍ട്ടയുമുണ്ട്.സ്വന്തം ഉപയോഗത്തിനായി വീട്ടില്‍ കഞ്ചാവ്(cannabis) വളര്‍ത്താനും, കൈവശം വയ്ക്കാനും ഇനി മുതല്‍ അവിടെ അനുവാദമുണ്ട്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി മാള്‍ട്ട(Malta) ഈ ആഴ്ച മാറും. ഇനി മുതല്‍ കഞ്ചാവ് വലിക്കണമെങ്കില്‍, നേരെ വീട്ടുമുറ്റത്തേക്കോ, ബാല്‍ക്കണിയിലേക്കോ ഇറങ്ങിയാല്‍ മതി. സ്വന്തമായി കൃഷി ചെയ്തു, ഉണക്കി സാധനം ഉപയോഗിക്കാം.

18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഏഴ് ഗ്രാം വരെ മയക്കുമരുന്ന് കൈവശം വയ്ക്കാന്‍ നിയമം അനുവദിക്കുന്നു. കൂടാതെ നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താനും കഴിയും. അവയില്‍ നിന്ന് പരമാവധി 50 ഗ്രാം കഞ്ചാവ് വരെ ഉണക്കി വീട്ടില്‍ സൂക്ഷിക്കാം. ചൊവ്വാഴ്ച മാള്‍ട്ടീസ് പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിന് അനുകൂലമായ വോട്ടെടുപ്പ് നടന്നു. വാരാന്ത്യത്തോടെ പ്രസിഡന്റ് ഒപ്പുവെക്കുകയും കൂടി ചെയ്താല്‍ അത് നടപ്പിലാക്കുമെന്ന് മന്ത്രി ഓവന്‍ ബോണിസി ഗാര്‍ഡിയനോട് പറഞ്ഞു. അദ്ദേഹമാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തി. ഇതോടെ യൂറോപ്പിലുടനീളം നിയമ പരിഷ്‌കരണത്തിന് ഇത് തുടക്കമിടുമെന്ന് മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നു.

ദ്വീപില്‍ 2018 മുതല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപഭോഗം അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായും കഞ്ചാവ് വളര്‍ത്താം. അതേസമയം, മെഡിക്കല്‍ കാരണങ്ങള്‍ക്കല്ലാതെ, പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നവരില്‍ നിന്ന് പോലീസ് 20000 രൂപ പിഴ ഈടാക്കും. അതുപോലെ, കുട്ടികളുടെ മുന്നില്‍ വച്ച്‌ ഇത് ഉപയോ​ഗിക്കുന്നവര്‍ക്ക് 42000 രൂപ വരെ പിഴ അടക്കേണ്ടി വരും.

എന്നാല്‍, ഈ തീരുമാനത്തെ തുടര്‍ന്ന്, കത്തോലിക്കാ സഭകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടുകയാണ് സര്‍ക്കാരും ലേബര്‍ പാര്‍ട്ടിയും. ഈ നിയമനിര്‍മ്മാണം “പുരോഗമനപരമല്ല” എന്നും, സമൂഹത്തിന് “ഹാനികരം” ആയിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി മാള്‍ട്ട അതിരൂപത തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group