Home Featured കര്‍ണാടക:റിക്രൂട്ട്‌മെന്‍റിന് ആവശ്യമായ ശരീര ഭാരമില്ല, പരിശോധനക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്ബ് ഒളിപ്പിച്ച്‌ ഉദ്യോഗാര്‍ഥികള്‍

കര്‍ണാടക:റിക്രൂട്ട്‌മെന്‍റിന് ആവശ്യമായ ശരീര ഭാരമില്ല, പരിശോധനക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്ബ് ഒളിപ്പിച്ച്‌ ഉദ്യോഗാര്‍ഥികള്‍

കലബുറഗി (കര്‍ണാടക): കെകെആര്‍ടിസി (കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) നിയമനവുമായി ബന്ധപ്പെട്ട് കലബുറഗിയില്‍ നടന്ന ശാരീരിക പരീക്ഷക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്ബ് കട്ട ഒളിപ്പിച്ചും ശരീരത്തില്‍ ഇരുമ്ബ് ഘടിപ്പിച്ചും ഉദ്യോഗാര്‍ഥികള്‍. ഇന്ന് നടന്ന പരീക്ഷയിലാണ് ഉദ്യോഗാര്‍ഥികളുടെ നിയമ വിരുദ്ധ നടപടി. 2022 ലെ പിഎസ്‌ഐ റിക്രൂട്ട്മെന്‍റ് പരീക്ഷ നടക്കവെ സമാന രീതിയിലുള്ള തട്ടിപ്പ് പുറത്തുവന്നിരുന്നു.റിക്രൂട്ട്‌മെന്‍റിന് നിര്‍ദേശിക്കപ്പെട്ട നിശ്ചിത ശരീര ഭാരം ഇല്ലാത്ത നാല് ഉദ്യോഗാര്‍ഥികളാണ് കൃത്രിമമായി തൂക്കം വര്‍ധിപ്പിച്ച്‌ ബോര്‍ഡിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

കെകെആര്‍ടിസി ഡ്രൈവര്‍ കം മാനേജര്‍ തസ്‌തികയിലേക്കുള്ള ശാരീരിക പരിശോധനക്കിടെയാണ് സംഭവം. 55 കിലോ ശരീരഭാരമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.1,619 ഒഴിവുകളുള്ള തസ്‌തികയിലേക്ക് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 38,000 ഉദ്യോഗാര്‍ഥികളാണ് അപേക്ഷ നല്‍കിയത്.അടിവസ്‌ത്രത്തില്‍ അഞ്ച് കിലോയുടെ ഇരുമ്ബ് കട്ടകള്‍: അഞ്ച് കിലോയുടെ രണ്ട് ഇരുമ്ബു കട്ടകള്‍ അടിവസ്‌ത്രത്തില്‍ പ്രത്യേക രീതിയില്‍ തുന്നിച്ചേര്‍ത്താണ് ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്ക് എത്തിയത്. മറ്റൊരാള്‍ ഇരുമ്ബ് ചെയിന്‍, ബെല്‍റ്റ് പോലെ അരയില്‍ കെട്ടിവച്ചിരുന്നു.

ഒരാള്‍ കാലില്‍ പ്രത്യേക രീതിയിലുള്ള ഇരുമ്ബ് ചങ്ങല ധരിച്ചാണ് എത്തിയത്. നാലാമനാകട്ടെ ഇരുമ്ബ് കട്ടകള്‍ ഷര്‍ട്ടിന്‍റെ ഇരു ഭാഗങ്ങളിലും തുന്നിച്ചേര്‍ത്താണ് പരീക്ഷക്ക് ഹാജരായത്. ഒറ്റ നോട്ടത്തില്‍ സംശയം ഉണ്ടാകാത്ത രീതിയിലായിരുന്നു സംഘം ഇരുമ്ബ് ശരീരത്തില്‍ ഒളിപ്പിച്ചത്.ശാരീരിക പരിശോധ കര്‍ശനമായ രീതിയില്‍ നടത്തിയതാണ് നാലു പേരും പിടിക്കപ്പെടാന്‍ കാരണമായത്. പിടിക്കപ്പെട്ട ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌മെന്‍റ് സെലക്ഷന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി കെകെആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ നാലു യുവാക്കള്‍ക്കും കെകെആര്‍ടിസി നടത്തുന്ന റിക്രൂട്ട്‌മെന്‍റ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.

പരീക്ഷയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാലംഗ സംഘത്തെ പൊലീസില്‍ ഏല്‍പ്പിക്കാതെ കര്‍ശനമായി താക്കീത് ചെയ്‌ത് വിടുകയാണുണ്ടായത്. നേരത്തെ കലബുറഗിയില്‍ നടന്ന പിഎസ്‌ഐ പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചത് കണ്ടെത്തിയതാണ് വാര്‍ത്തയായത്.

സീബ്രാലൈനില്‍ കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഉത്തരവാദിത്തം ഡ്രൈവര്‍ക്ക്: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.സീബ്രാലൈനില്‍ വെച്ച്‌ കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി വ്യക്തമാക്കി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ച്‌ കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.

യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ അപ്പീല്‍. സീബ്രാ ലൈനിലും ജങ്ഷനുകളിലും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, കൊച്ചി നഗരത്തില്‍ സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി തല്‍ക്ഷണം മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group