Home Featured ബംഗളുരു :നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി വിതരണംചെയ്ത പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു

ബംഗളുരു :നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി വിതരണംചെയ്ത പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥി വോട്ടർമാർക്ക് വിതരണം ചെയ്ത പ്രഷർകുക്കറുകളിലൊന്ന് പൊട്ടിത്തെറിച്ചു. ആളപായമില്ല. ഹാസൻ ജില്ലയിലെ ബേലൂർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി എച്ച്.കെ. സുരേഷ് നൽകിയ കുക്കറാണ് പൊട്ടിത്തെറിച്ചത്.ബേലൂരിലെ സന്ന്യാസിഹള്ളിയിലാണ് സംഭവം.

ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കൂടിയായ സുരേഷ് 40-തിലധികം കുക്കറുകൾ വിതരണം ചെയ്തത്.ഇതിൽ, ശേഷമ്മയെന്ന സ്ത്രീക്ക് നൽകിയ കുക്കർ പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേലൂർ തഹസിൽദാർ മമതയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വിതരണം ചെയ്ത കുക്കറുകൾ പിടിച്ചെടുത്തു. ഭാവിയിൽ സ്ഥാനാർഥികളിൽനിന്ന് ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കരുതെന്ന് മുന്നറിയിപ്പും നൽകി.

സ്വവര്‍ഗ വിവാഹം: തീരുമാനത്തിന് തിടുക്കം വേണ്ട, മത നേതാക്കളുടെയും വിദഗ്ധരുടെയും അഭിപ്രായം തേടണമെന്ന് വി.എച്ച്‌.പി

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള ഹരജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി തിടുക്കം കാട്ടേണ്ടതില്ലെന്നും വിഷയത്തില്‍ വിവിധ മത നേതാക്കളുടെയും വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരുടെയും അഭിപ്രായം തേടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്.സുപ്രീംകോടതിയുടെ നടപടി പുതിയ തര്‍ക്കത്തിന് വഴിവെക്കുമെന്ന് വി.എച്ച്‌.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത് ഇന്ത്യന്‍ സംസ്കാരത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഹരജികളില്‍ വാദം കേള്‍ക്കുന്ന കോടതി നാളെ തീരുമാനം എടുക്കും.

വിവാഹം എന്ന സങ്കല്‍പ്പത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് വ്യാഴാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.എതിര്‍ലിംഗ ബന്ധങ്ങളില്‍ കുഞുങ്ങളെ പരിപാലിക്കുന്നതുപോയെ സ്വവര്‍ഗ ബന്ധങ്ങള്‍ പരിപാലിക്കപ്പെടില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല. സ്വവര്‍ഗ വിവാഹം ക്രിമിനല്‍ കുറ്റമല്ലാരതാക്കിയതോടെ നിലവില്‍ രണ്ടു പേര്‍ക്ക് ഒരുമിച്ച്‌ ജീവിക്കാവുന്നതാണ്. ഇനി അത്തരം ബന്ധങ്ങള്‍ക്ക് നിയമ സാധുത നല്‍കുക എന്നതാണ് അടുത്ത നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group