Home Featured ട്രെയിൻ ടിക്കറ്റ് റദ്ദാക്കണോ? എത്ര ജിഎസ്ടി അടയ്‌ക്കണമെന്നത് അറിയാം

ട്രെയിൻ ടിക്കറ്റ് റദ്ദാക്കണോ? എത്ര ജിഎസ്ടി അടയ്‌ക്കണമെന്നത് അറിയാം

രാജ്യത്തെ പ്രധാന ഗതാഗത മാർഗമാണ് റെയിൽവേ. ഒരു വർഷത്തിൽ നിരവധി ആളുകളുടെ യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട് റെയിൽവേ. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കും. ടിക്കറ്റ് ലഭിക്കാൻ തന്നെ യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. അതിനാൽ തന്നെ പലപ്പോഴും സീറ്റ് ലഭിക്കാൻ ആളുകൾ പലപ്പോഴും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാൽ തീരുമാനിച്ച പോലെ യാത്ര ചെയ്യാൻ കഴിയാതെ ഇരിക്കുകയോ, അവസാന നിമിഷത്തെ ചില അടിയന്തിര സാഹചര്യങ്ങളോ കാരണം പലരും ടിക്കറ്റ് റദ്ദാക്കാൻ നിർബന്ധിതരാകുന്നു.

സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഇന്ത്യൻ റെയിൽവേ ഒരു ക്യാൻസലേഷൻ ഫീസ് ഈടാക്കുന്നുണ്ട്. ജിഎസ്ടി കൂടി ഉൾപ്പെടുന്നതിനാൽ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. ഓഗസ്റ്റ് മൂന്നിനാണ്  ധനമന്ത്രാലയത്തിന്റെ നികുതി ഗവേഷണ വിഭാഗം, ട്രെയിൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിംഗുകളോ റദ്ദാക്കുന്നതിന്  ജിഎസ്ടി ആകും എന്ന സർക്കുലർ പുറത്തിറക്കിയത്. 

ഒരു ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാരൻ ഏർപ്പെട്ട കരാറിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോൾ  സേവന ദാതാവിന് ഒരു ചെറിയ തുക നഷ്ടപരിഹാരം യാത്രക്കാരൻ നൽകണം ഇതാണ്   റദ്ദാക്കൽ ചാർജായി പരിഗണിക്കുന്നത്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നത് ജിഎസ്ടി നൽകേണ്ട വ്യവഹാരം ആണെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പറയുന്നു. 

ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എയർ കണ്ടീഷൻഡ് കോച്ച് ടിക്കറ്റുകൾക്ക് 5 ശതമാനം ജിഎസ്ടി ചുമത്തുന്നുണ്ട്, അതിനാൽ  റദ്ദാക്കൽ നിരക്കുകൾക്കും അതേ നിരക്കിൽ ജിഎസ്ടി ബാധകമാകും.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എസി ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എസി എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുന്നതിന് ഇന്ത്യൻ റെയിൽവേ 240 രൂപ ഈടാക്കുന്നു. ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ 5 ശതമാനം ജിഎസ്ടി നൽകണം. എസി 2-ടയർ ടിക്കറ്റുകൾക്ക് 200 രൂപയും എസി 3-ടയർ ടിക്കറ്റുകൾക്ക് 180 രൂപയും ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് റദ്ദാക്കുമ്പോൾ റെയിൽവേ ഈടാക്കുന്നു.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ, ടിക്കറ്റ് തുകയുടെ 25 ശതമാനം റദ്ദാക്കൽ ഫീയായി ഈടാക്കും.12 മണിക്കൂറിനും 4 മണിക്കൂറിനും ഇടയിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുന്നതിന്, ബുക്കിംഗ് തുകയുടെ 50 ശതമാനം ഈടാക്കുന്നു.

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍; 4 മാസം പ്രായമായ കുഞ്ഞിന്റെ തല മണലില്‍ അമര്‍ന്ന നിലയില്‍

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തിയെന്ന് യുഎസിലെ അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അരിസോണയിലെ സോനാരം മരുഭൂമിയില്‍ പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ബോര്‍ഡര്‍ പട്രോള്‍ ഏജന്‍സ്.

കുഞ്ഞുങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 18 മാസവും നാലുമാസവും മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ തല മണലില്‍ അമര്‍ന്ന നിലയിലായിരുന്നു.

പട്രോളിങ് സംഘം കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയതിനു ശേഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ബോര്‍ഡര്‍ സംഘത്തിന്റെ സംരക്ഷണയിലാണ്. കള്ളക്കടത്ത് സംഘമാണ് കുട്ടികളെ ഇവിടെ ഉപേക്ഷിച്ചത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പട്രോളിങ്ങിനിടെയാണ് അരിസോണ ഓര്‍ഗണ്‍ പൈപ്പ്‌സ് കാക്റ്റസ് സ്മാരകത്തിന് അടുത്തു നിന്നും ഒരു ചെറിയ കുട്ടിയുടെ കരച്ചില്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ സംഘാംഗങ്ങള്‍ അവിടെ പരിശോധന നടത്തി. തുടര്‍ന്നാണ് കുട്ടികളെ കണ്ടെത്തയത്.

You may also like

error: Content is protected !!
Join Our WhatsApp Group