ബെംഗളൂരു: മസാജിനിടെ തെറാപ്പിസ്റ്റ് മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവതി. ബെംഗളുരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായ്ക്കെതിരെയാണ് കനേഡിയൻ യുവതി പൊലീസില്‍ പരാതി നല്‍കിയത്.മസാജ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തെറാപ്പിസ്റ്റ് അതിന്റെ പരിധികള്‍ ലംഘിച്ചുവെന്നാണ് യുവതിയുടെ ആരോപണം.തന്നെ അർധനഗ്നയായയിരിക്കവേ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയും ഭീഷണിയും ഉണ്ടാക്കിയെന്നും യുവതി പറയുന്നു. സംഭവത്തെ ഉടൻ മാനേജ്മെന്റിന് അറിയിച്ചെങ്കിലും, അധികൃതർ യുവതിയുടെ പരാതിയെ തള്ളിയതായും, പകരം താൻ അടച്ച 10,000 രൂപയില്‍ 7,000 രൂപ തിരികെ നല്‍കിയെന്നും, കേസ് മുൻപോട്ടു കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടതായും യുവതി പൊലീസ് മൊഴിയില്‍ പറഞ്ഞു.തുടർന്ന് യുവതി നടപടികള്‍ കൈകൊണ്ടു പോകുന്നതിനായി ബെംഗളൂരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അധികൃതർ അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, തുടർന്നുള്ള അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.