ബംഗളൂരു: യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷന് ഇനി പൂര്‍ണമായും കാമറക്കണ്ണിലാവും. സ്റ്റേഷനിലെ 25 ഇടങ്ങളിലാണ് 64 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്.ഇവ പൊലീസ് കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍വഹിച്ചു. റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണിത്. വൈകാതെ ഇത് ബംഗളൂരു നഗരത്തിലെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
അരുണാചല്‍ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും
ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു.കാസര്‍കോട് ചെറുവത്തൂര്‍ കിഴേക്കമുറി കാട്ടുവളപ്പില്‍ അശോകന്റെ മകന് കെ വി അശ്വിന് (24) ആണ് മരിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നാലുപേരാണ് മരിച്ചത്.സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മരണ വിവരം അശ്വിന്റെ വീട്ടില്‍ അറിയിച്ചത്.
നാലുവര്‍ഷം മുമ്ബാണ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന് സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന് ഒരുമാസം മുമ്ബാണ് മടങ്ങിപ്പോയത്.ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. അരുണാചലലിലെ അപ്പര്‍ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.