ബെംഗളൂരു :മാണ്ട്യ കൊക്കര ബേലൂർ പക്ഷി സങ്കേതത്തിൽ വൈദ്യുതാഘാതമേറ്റ് പക്ഷികൾ ചത്തൊടുങ്ങുന്നത് തടയാൻ കേബിളുകൾ മാറ്റി സ്ഥാപിച്ച് വനം വകുപ്പ് ഗ്രാമത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ പൂർണമായി ഇൻസുലേറ്റഡ് കേബിളു കളാക്കിയാണു മാറ്റിയത്.
ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സമയത്ത് വൈദ്യുതി ലൈനുകളിൽ വിശ്രമിക്കുമ്പോൾ ഷോക്കേറ്റ് ചത്തുവീഴുന്നത് സമീപകാലത്ത് വർധിച്ചിരുന്നു.ഇതോടെയാണ് ചാമുണ്ഡേശ്വരി വൈദ്യുത വിതരണ കമ്പനിയുടെ സഹായത്തോടെ ലൈനുകൾ മാറ്റിസ്ഥാപിച്ചത്. ഇതിനു ചെലവായ തുക വനം വകുപ്പ് കൈമാറുകയും ചെയ്തു.