ബെംഗളൂരു : ഈജിപുര സിഗ്നലിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻവശത്തെചില്ലിൽ കേബിൾ പൊട്ടിവീണു. കാർ പെട്ടന്നുനിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ബെംഗളൂരുവിൽ സോഫ്റ്റ്വേർ ആർക്കിടെക്ടായ തിരുവനന്തപുരം സ്വദേശി ഫിലിപ്പ് ടിജു എബ്രഹാമിന്റെ കാറിലാണ് കേബിൾവീണത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലേ മുക്കാലോടെ കോറമംഗലയിലെ ഓഫീസിൽനിന്ന് വൈറ്റ്ഫീൽഡിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ഫിലിപ്പ്.
ഈജിപുര സിഗ്നൽ എത്തുന്നതിനുമുമ്പ് ഒരുകൂട്ടം കേബിളുകൾ കാറിന്റെ ഗ്ലാസിൽ വീഴുകയായിരുന്നു. കാർ പതുക്കെ ആയിരുന്നതിനാൽ പെട്ടെന്നുനിർത്താൻ സാധിച്ചു.സ്കൂട്ടർ യാത്രക്കാരുടെയോ കാൽനടയാത്രക്കാരുടെയോ ദേഹത്ത് ആണ് കേബിൾ വീണിരുന്നതെങ്കിൽ വൻ അപകടമുണ്ടായേനെയെന്നും ഫിലിപ്പ് പറഞ്ഞു.ഈജിപുര മേൽപ്പാലം പണിനടക്കുന്നതിനാലാകാം കേബിളുകൾ ഇത്തരത്തിൽവീഴുന്നതെന്നും അവിടെ ഇനിയും ഇത്തരം അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതാനും മാസം മുമ്പ് കോറമംഗലയിൽ വ്യാജ അപകടമുണ്ടാക്കി അക്രമികൾ ഫിലിപ്പിന്റെ പണം തട്ടിയിരുന്നു.
ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് 119 മെഡിക്കല്‍ വിദ്യാര്‍ഥികള്‍.
ന്യൂഡല്‍ഹി: ആത്മഹത്യകളുടെ എണ്ണം ഇന്ത്യയില്‍ പ്രതിദിനം കൂടി വരികയാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദേശീയ മെഡിക്കല്‍ കമ്മിഷന് (എന്‍.എം.സി.).കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 19 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തതായി ആണ് റിപ്പോര്‍ട്ട്. ഇതില്‍ 64 പേര് എം.ബി.ബി.എസ്. വിദ്യാര്‍ഥികളും 55 പേര് പി.ജി. ഡോക്ടര്‍മാരുമാണ്.
1166 വിദ്യാര്‍ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായും സാമൂഹിക പ്രവര്ത്തകന് വിവേക് പാണ്ഡേ വിവരാവകാശപ്രകാരം നല്കിയ ചോദ്യത്തിന് മറുപടിയായി എന്‍.എം.സി. അറിയിച്ചു.പഠനം ഉപേക്ഷിച്ചവരില്‍ 160 പേര് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. മറ്റുള്ളവര്‍ പി.ജി. ഡോക്ടര്‍മാരും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നത് കണക്കിലെടുത്ത് കോളേജുകളില്‍നിന്ന് രണ്ടുമാസംമുമ്ബ് എന്‍.എം.സി. റിപ്പോര്‍ട്ട് തേടിയിരുന്നു.
ഒപ്പം മാനസികാരോഗ്യനയം (2014), മാനസികാരോഗ്യ സംരക്ഷണ നിയമം (2017) എന്നിവ അടിസ്ഥാനമാക്കി ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ദേശീയ ആത്മഹത്യപ്രതിരോധ പദ്ധതി സ്ഥാപനങ്ങളില്‍ നടപ്പാക്കണമെന്നും എന്‍.എം.സി. നിര്‍ദേശിച്ചു.വിദ്യാര്‍ഥികളുടെ പ്രവൃത്തിസമയം, ആഴ്ചതോറുമുള്ള അവധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു.
പി.ജി. ഡോക്ടര്‍മാര്‍ നേരിടുന്ന അധികസമ്മര്‍ദം ഒഴിവാക്കാന്‍ മതിയായ വിശ്രമം ഉറപ്പാക്കല്‍, ആഴ്ചതോറുമുള്ള അവധി, സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ്, പ്രശ്നങ്ങള്‍ പങ്കുവെക്കാനും അവ കേള്‍ക്കാനും സ്വകാര്യ വേദിയൊരുക്കുക, യോഗാ സെഷനുകള്‍, അനുകൂലമായ തൊഴിലന്തരീക്ഷം, ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ എന്നിവ ഉറപ്പാക്കണമെന്നും കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.