ബെംഗളൂരു : യുവതിയുടെ സ്വകാര്യ ഫോണ്‍ സംഭാഷണം രഹസ്യമായി കേട്ട ശേഷം ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപയും ആഭരണങ്ങളും കൈക്കലാക്കിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ഹെര്‍സഗ്ട്ട സ്വദേശിയായ കിരണ്‍ എന്നയാളാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തില്‍ ചെയ്യുന്ന യുവതി ജോലി ഏപ്രില്‍ അവസാനം ബെംഗളൂരുവിലെ ഇന്ദിരാനഗറില്‍ നിന്നു ബാനസ്‌വാടിയിലേക്കു കാര്‍ ബുക്ക് ചെയ്തിരുന്നു. കാറില്‍ വച്ചു യുവതി ആണ്‍ സുഹൃത്തുമായി നടത്തിയ സംഭാഷണം ടാക്‌സി ഡ്രൈവറായ കിരണ്‍ രഹസ്യമായി കേട്ടു. ദിവസങ്ങള്‍ക്കു ശേഷം യുവതിക്കു ബാല്യകാല സുഹൃത്താണെന്ന വ്യാജേന കിരണ്‍ ടെക്സ്റ്റ് മെസേജുകള്‍ അയച്ചു ബന്ധം സ്ഥാപിച്ചു.
പീന്നീട് തനിക്കു വലിയ സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചു. യുവതി തന്‍റെ അക്കൗണ്ടില്‍ നിന്ന് 22 ലക്ഷം രൂപ ഓണ്‍ലൈൻ ആയി കിരണിനു അയച്ചു നല്‍കി. നാളുകള്‍ക്കു ശേഷം യുവതി സത്യം തിരിച്ചറിഞ്ഞു കിരണുമായുളള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ കിരണ്‍ യുവതിയുടെ സ്വര്‍ണ്ണം കൂടി വേണമെന്നും അല്ലത്തപഷം താനുമായുളള ബന്ധം യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.
ഭീഷണിയില്‍ ഭയന്ന യുവതി 750 ഗ്രാം സ്വര്‍ണ്ണം കൂടി നല്‍കി.പീന്നീട് ഭര്‍ത്താവ് സ്വര്‍ണ്ണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ യുവതി സത്യം വെളിപ്പെടുത്തി. തുടര്‍ന്നു യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ടാക്സി ഡ്രൈവറായ കിരണിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചു ; രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍
ലൈംഗീക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍.ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി പോസ്റ്റ് ചെ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു.പോസ്റ്റ് പിന്‍വലിക്കാത്തതിന് രാഹുല്‍ഗാന്ധിക്കെതിരേയും ട്വിറ്ററിനെതിരേയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.2021 ല്‍ ഡല്‍ഹി കന്റോണ്‍മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.