Home Featured ബംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം; ബംഗളൂരുവില്‍ ഡ്രൈവറെ റോഡിലൂടെ 400 മീറ്ററോളം വലിച്ചിഴച്ചു

ബംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം; ബംഗളൂരുവില്‍ ഡ്രൈവറെ റോഡിലൂടെ 400 മീറ്ററോളം വലിച്ചിഴച്ചു

ബംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തില്‍ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു .ജനുവരി 15 ന് ബംഗളൂരുവിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം.തർക്കത്തിനിടെ, കാറിെൻറ ബോണറ്റില്‍ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അശ്വന്ത് മുനീറിന്‍റെ കാറിെൻറ ബോണറ്റിന് മുകളില്‍ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു . മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വാഹന പാര്‍ക്കിങ്ങിനിടെ തര്‍ക്കം, അടിയേറ്റയാള്‍ മരിച്ചു; അക്രമി അറസ്റ്റില്‍

എറണാകുളത്ത് വാഹന പാർക്കിങ്ങിനിടെ തർക്കത്തെ തുടർന്ന് മർദനമേറ്റയാള്‍ മരിച്ചു. തൃശ്ശൂർ ആമ്ബല്ലൂർ സ്വദേശി സുരേഷ് ആണ് മരിച്ചത്.കഴിഞ്ഞ 14ന് മുളന്തുരുത്തി ആമ്ബല്ലൂർ ജങ്ഷനിലായിരുന്നു സംഭവം. തർക്കത്തിനിടെ അടിയേറ്റാണ് സുരേഷ് മരിച്ചത്. സുരേഷിന്‍റെ തലക്ക് അടിയേല്‍ക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സുരേഷിനെ മർദിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലിയെ അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group