ബെളഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി മര്‍ദിച്ച സംഭവത്തില്‍ കര്‍ണാടക ഹൈകോടതിയുടെ ഇടപെടല്‍. വീട്ടമ്മയെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.വീട്ടമ്മ മാനസികാഘാതത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നതിനാല്‍ തുടര്‍ച്ചയായി ആളുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. ഇത്തരം സാഹചര്യങ്ങളില്‍ ഇരകളെ ആളുകള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാൻ ആഗ്രഹിക്കുന്നില്ല.
എന്നാല്‍, സഹിക്കാനാവാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഇര കടന്നുപോകുന്നത്. ഇങ്ങനെ തുടര്‍ച്ചയായി ആളുകള്‍ സന്ദര്‍ശിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെയും ആശുപത്രിയിലെ ചികിത്സയെയും പ്രതികൂലമായി ബാധിക്കും. വ്യക്തിയോ സംഘങ്ങളോ സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുടെയോ ചികിത്സിക്കുന്ന ഡോക്ടറുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇരയെ സന്ദര്‍ശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ ഉത്തരവില്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് ജഡ്ജിന്റെ ചേംബറില്‍ അടിയന്തര ഹരജിയായി പരിഗണിച്ചാണ് വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്. ബെളഗാവിയിലെ ഇരയെ ദേശീയ മനുഷ്യാവകാശ കമീഷനും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സന്ദര്‍ശിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഹൈകോടതി ഇടപെടല്‍. ഇരയുടെ കുടുംബാംഗങ്ങള്‍ക്കോ അന്വേഷണ ഏജൻസികള്‍ക്കോ സര്‍ക്കാര്‍ ഏജൻസികളുടെയോ അതോറിറ്റികളുടെയോ ഔദ്യോഗിക പ്രതിനിധിക്കോ സാഹചര്യം പോലെ സന്ദര്‍ശിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.ഡിസംബര്‍ 11ന് പുലര്‍ച്ചയോടെയാണ് ബെളഗാവിയില്‍ ദലിതയായ വീട്ടമ്മയെ ഒരു സംഘം നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തത്.
വീട്ടമ്മയുടെ മകൻ ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിപ്പോയെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും അവഹേളനവും. പെണ്‍കുട്ടിയുടെ കുടുംബം ഇതേ ഗ്രാമക്കാരും ഒരേ സമുദായക്കാരുമാണ്. സംഭവത്തില്‍ ഡിസംബര്‍ 12ന് സ്വമേധയാ കേസെടുത്ത കര്‍ണാടക ഹൈകോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അഡ്വക്കറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടി സര്‍ക്കാറിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബെളഗാവി പൊലീസ് കമീഷണറോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായി. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ഇനി വരുന്ന മാസങ്ങള്‍ അണലികളുടെ വിഹാര നാളുകള്‍; ജാഗ്രത വേണം
പാമ്ബുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയും വിഷമുള്ളതുമായ ഒരു പാമ്ബാണ് അണലി. മണ്ണിന്റെ നിറത്തോട് സാമ്യമുള്ള ഇവയെ പെട്ടന്നൊന്നും കണ്ണില്‍ പെടില്ല.അതിനാല്‍ തന്നെ ഇവയുടെ കടിയേല്‍ക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഏത് ദിശയിലേക്ക് വേണമങ്കിലും അനായാസം തിരിഞ്ഞ് കൊത്താൻ കഴിയുന്ന പാമ്ബാണ് അണലി. അവയുടെ ശരീരം തടിച്ചതും ശരീരത്തിന്മേല്‍ തവിട്ട് നിറത്തില്‍ കറുത്ത കളറില്‍ ചങ്ങലക്കണ്ണികള്‍ പോലെയുള്ള പുള്ളികളും കാണാം. ഉഗ്രവിഷമാണ് ഇവയ്ക്കുള്ളത്.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഈ പാമ്ബുകളെ കൂടുതലായി കാണാൻ സാധിക്കുന്നത്.
അതിനാല്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എലികളുടെ മാളകളിലും ചൂട് കിട്ടുന്നതിനായി വിറകുപുര പോലുള്ളയിടങ്ങളിലും ഇവയെ പ്രധാനമായും കണ്ടുവരുന്നു. എലികളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ കടിയേല്‍ക്കുകയാണെങ്കില്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടാൻ നോക്കുക. അണലിയുടെ കടിയേറ്റാല്‍ കഠിനമായ വേദനയും, മൂത്രതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഇവയുടെ വിഷം വളരെപ്പെട്ടന്ന് നാഡികളെ ബാധിക്കുന്നതാണ്. അതിനാല്‍ കടിയേല്‍ക്കുന്ന വ്യക്തികളെ ആന്റി-വെനമുള്ള ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.