ബെംഗളുരു: 15 വയസ്സുള്ള മലയാളി പെൺകുട്ടിയുടെ വൃക്ക രോഗ ചികിത്സയ്ക്കായി നഗ രവികസന മന്ത്രി ബൈരതി ബസവരാജ് 2 ലക്ഷം രൂപ ധനസഹായം നൽകി. ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷൻ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ തുക കു ട്ടിയുടെ കുടുംബത്തിന് കൈമാറി. കോർപറേ റ്റർ സുരേഷ്, അസോസിയേഷൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണ പിള്ള എന്നിവർ നേതൃത്വം നൽകി.