Home Featured കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച്‌ ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്ബനി

കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച്‌ ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്ബനി

പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തില്‍ 600 പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് കമ്ബനി അറിയിച്ചു.തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്ബനി കേരളം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജൂസ് രംഗത്തെത്തിയത്.ട്യൂഷന്‍ സെന്‍ററുകളും ഓഫീസുകളുമടക്കം 14 കേന്ദ്രങ്ങളാണ് ബൈജൂസിന് കേരളത്തിലുള്ളത്. കേരളത്തില്‍ 3,000 ജീവനക്കാരാണ് കമ്ബനിക്കുള്ളത്.

സംസ്ഥാനത്ത് മൂന്ന് പുതിയ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ബൈജൂസ് പറഞ്ഞു. ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഓഫീസ് അടച്ചുപൂട്ടുകയാണ് ബൈജൂസ്.തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് ബെംഗളൂരുവിലേക്ക് മാറാന്‍ ബൈജൂസ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം അവര്‍ക്ക് ജോലി നഷ്ടപ്പെടും.

കമ്ബനിയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്തെ ജീവനക്കാര്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. 2023 മാര്‍ച്ചോടെ ലാഭകരമാകുക എന്ന ലക്ഷ്യത്തോടെയാണ് ബൈജൂസ് ചെലവ് ചുരുക്കല്‍ നടപടികള്‍ കര്‍ശനമാക്കിയത്.

മോർബി തൂക്ക്പാല ദുരന്തത്തിൽ മരണം 142 ആയി;**ഫിറ്റ്നസ് സട്ടിഫിക്കറ്റ് ലഭിക്കാതെ പാലം തുറന്ന് കൊടുത്തെന്ന് ആക്ഷേപം

ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം   പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്ന് കൊണ്ടേയിരിക്കുന്നു. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല.

കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതിൽ 5 പേർ കുട്ടികളാണ്.

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റി വച്ചു. 140 വർഷത്തിലേറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 7 മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. എന്നാൽ അനുമതിയൊന്നും വാങ്ങാതെയാണ് ഇതെന്ന് മോർബി കോർപ്പറേഷൻ ഇപ്പോൾ പറയുന്നു. പാലത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കയറിയിരുന്നു.

ഇത് നിയന്ത്രിക്കാനും ആരും ഉണ്ടായില്ല. 15 വർഷത്തേക്ക് പാലത്തിന്‍റെ നടത്തിപ്പ് ചുമതല നൽകിയ കമ്പനിക്കെതിരെ  നരഹത്യക്കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്ര ഗുരുതമായ അനാസ്ഥ ഉണ്ടായതിൽ സർക്കാർ ജനങ്ങളോട് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതൊരു മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കോൺഗ്രസ് നേതാവ് റൺദീപ് സുർജേവാല വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group