Home Featured ജീവനക്കാര്‍ ബെംഗളൂരു ഓഫീസിലേക്ക് മാറണം; അല്ലാത്തവര്‍ക്ക് രാജിവെയ്ക്കാം; ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ജീവനക്കാര്‍ ബെംഗളൂരു ഓഫീസിലേക്ക് മാറണം; അല്ലാത്തവര്‍ക്ക് രാജിവെയ്ക്കാം; ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.200 ഓളം ജീവനക്കാരാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവരോടെല്ലാം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബൈജൂസ് ന്യായീകരിക്കുന്നത്.

വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഈ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2500ലേറെ ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി ഉദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നടപടിയുടെ ഭാഗമായാണ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരിട്ട് നിവേദനവും നല്‍കി.ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്മെന്റുമായി സംസാരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്വര്‍മാരെ പിരിച്ചുവിടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അഞ്ചു ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് വ്യക്തമാക്കി.

ലോകകപ്പ് യാത്രികർക്ക് സന്തോഷവാർത്ത; യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ഖത്തർ

ദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലേക്ക് യാത്രക്കൊരുങ്ങുന്ന സന്ദർശകർക്ക് സ​ന്തോഷവാർത്തയുമായി ആരോഗ്യമന്ത്രാലയം. നവംബർ ഒന്ന് മുതൽ രജ്യത്തേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.ഖത്തറിലെ താമസക്കാർ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ള റാപിഡ് ആന്റിജൻ അല്ലെങ്കിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും ഒഴിവാക്കി.

ലോകകപ്പിനായി ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാകാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന നവംബർ ഒന്ന് മുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വരും.ഖത്തറിലും ലോകത്തും കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും, പൊതുജനങ്ങൾ വാക്സിൻ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.

നവംബർ 20ന് ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കാനിരിക്കെയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള യാത്രക്കാർക്ക് കോവിഡ് പരിശോധനയിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. നേരത്തെയുള്ള അറിയിപ്പു പ്രകാരം യാത്രക്ക് 48 മണിക്കൂറിനുള്ളിലായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഈ നിബന്ധന ഒഴിവായതോടെ കോവിഡ് പരിശോധനാ ഫലത്തിന്റെ ആശങ്കകളി​ല്ലാതെ തന്നെ ഖത്തറിലേക്ക് പുറപ്പെടാം.

You may also like

error: Content is protected !!
Join Our WhatsApp Group