ബെംഗളുരു: മൈസൂരു ബംഗളൂരു ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ശ്രീരംഗപട്ടണ ബൈപാസ് ഈ മാസം 30ന് തുറക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൈപാസും ശ്രീരംഗപട്ടണയിൽ സ്ഥാപിച്ച ടോൾ ബൂത്തും അദ്ദേഹം സന്ദർശിച്ചു. 117 കിലോമീറ്റർ നീളമുള്ള മൈസൂരു ബെംഗളൂരു ദേശീയപാത 2 ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. ഡിസംബർ അവസാനത്തോടെ പാത പൂർണമായും ഗതാഗതത്തിനായി തുറക്കും.
മംഗളൂരു സ്‌ഫോടനം: ഷാരിഖ് ആലുവയിലെത്തി, ഓണ്‍ലൈനില്‍ വന്ന വസ്തുക്കള്‍ കൈപ്പറ്റി
കൊച്ചി: മംഗളൂരുവില്‍ വന്‍ബോംബ് സ്‌ഫോടനത്തിന് ആസൂത്രണം ചെയ്‌ത യുവാവിന് തമിഴ്നാടിന് പുറമെ കേരളത്തിലും ബന്ധങ്ങള്‍.സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കുമുമ്ബ് എച്ച്. മുഹമ്മദ് ഷാരിഖ് (24) ആലുവയ്‌ക്ക് സമീപം രഹസ്യമായി താമസിക്കുകയും ഓണ്‍ലൈന്‍ വഴി ചില വസ്തുക്കള്‍ കൈപ്പറ്റുകയും ചെയ്തു. ഇയാള്‍ ഒളിവില്‍ക്കഴിഞ്ഞ സ്ഥലം, ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവയെക്കുറിച്ച് കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ച കര്‍ണാടകത്തിലെ മംഗളൂരു കങ്കനാടിയില്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച പ്രഷര്‍കുക്കര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ബോംബുമായി പോയ ശിവമോഗ സ്വദേശി എച്ച്. മുഹമ്മദ് ഷാരിഖിനും ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. തീവ്രവാദസംഘടനയായ ഐസിസ് അനുഭാവിയായ മുഹമ്മദ് വന്‍നാശനഷ്‌ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ബോംബാണ് പൊട്ടിയതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടാംവാരത്തിലാണ് മുഹമ്മദ് ഷാരിഖ് ആലുവയിലെത്തിയത്. മലയാളിയായ ഒരാള്‍ക്കൊപ്പമായിരുന്നു താമസം. ആമസോണ്‍ വഴി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പാക്കറ്റ് ഇയാള്‍ കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തി. തീവ്രവാദബന്ധമുള്ളവര്‍ക്ക് മുമ്ബും ഒളിത്താവളമായ ആലുവ ഉള്‍പ്പെടെ മൂന്നു പ്രദേശങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. പെരുമ്ബാവൂര്‍, കളമശേരി എന്നിവിടങ്ങളാണ് മറ്റു പ്രദേശങ്ങള്‍ എന്നാണ് സൂചന. ഇയാള്‍ നേരത്തെയും കേരളത്തില്‍ എത്തിയിട്ടുണ്ടോ, മുന്‍പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ, മറ്റു സഹായികള്‍ ആരൊക്കെ എന്നിവയും അന്വേഷിക്കുന്നു.