ബെംഗളൂരു:ചാമരാജ്പേട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി.പണവും സ്വർണവും കവർന്ന് വീട്ടുജോലിക്കാരൻ ഒളിവിൽ കിങ് എൻക്ലേവ് അപ്പാർട്മെന്റിൽ താമസിക്കുന്ന ചിക്ക്പേട്ട് ദീപം ഇലക്ട്രിക്കൽസ് ഉടമ ജുഗരാജ് ജെയിൻ (74) ആണ് മരിച്ചത്.ശരീരം മുഴുവൻ കെട്ടി മുറുക്കി കഴുത്ത് മുറിച്ച നിലയിൽ മൃതദേഹം ശുചിമുറിയിലാണു കിടന്നിരുന്നത്.
വീട്ടുജോലിക്കാരനായ ജയ്പൂർ സ്വദേശി ബീജറാമിനായി ചാമരാജ്പേട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ജുഗരാജിന്റെ അപ്പാർട്മെന്റിൽ തന്നെ താമസിച്ചിരുന്ന സഹോദരനും കുടുംബവും ഗോവയിൽ പോയി മടങ്ങിവന്നപ്പോഴാണു കൊലപാതക വിവരം അറിയുന്നത്.
ഫോൺ വിളിച്ച് എടുക്കാതെ വന്നതോടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നിട്ടുണ്ട്.