ബെംഗളൂരു∙ ഈദുൽ ഫിത്‌റിന് (ചെറിയ പെരുന്നാൾ) മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നു. മാർച്ച് 28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള രാത്രി സർവീസുകളിലെ ടിക്കറ്റുകളാണ് തീർന്നത്. പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്.
കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആറിൽ
മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ 1 മുതൽ കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ട്രെയിൻ കഴിഞ്ഞ നവംബറിലാണ് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിലേക്ക് മാറ്റിയത്. കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) രാത്രി 9.35ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലെത്തും. കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) വൈകിട്ട് 5.05ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.35ന് ബെംഗളൂരുവിലെത്തും.
ഇഡലി ക്യാന്‍സറിന് കാരണമാകുന്നു, ബാധിക്കുന്നത് മലയാളികളേയും; നടപടി ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ടതും സ്ഥിരമായി വീടുകളില്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്ന പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ചില ഇഡലികള്‍ ക്യാന്‍സറിന് വരെ കാരണമാകുന്നുവെന്ന കണ്ടെത്തലില്‍ നടപടി ആരംഭിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ നിരവധി ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇഡലിയാണ് ക്യാന്‍സറിന് കാരണമാകുന്നത്.
കര്‍ണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇൗ ഞെട്ടിക്കുന്ന കാര്യം തെളിഞ്ഞിരിക്കുന്നത്. സംഘം പരിശോധന നടത്തിയ ഹോട്ടലുകളില്‍ 52 ഇടത്ത് ഇഡലി തയ്യാറാക്കാനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുവെന്ന് തിരിച്ചറിഞ്ഞു. 500 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 35 എണ്ണം പാകം ചെയ്തിരിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്ന രാസ വസ്തു ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ഇതിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
ചില ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടണ്‍ തുണികള്‍ക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നു. ചൂടാകുമ്പോള്‍ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകള്‍ രൂപം കൊള്ളുകയും കാന്‍സറിന് ഉള്‍പ്പെടെ കാരണമാകുകയും ചെയ്യും. സാധാരണയായി നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് കവര്‍ ചെയ്യേണ്ട സ്ഥലത്താണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത്. ഈ രീതി വ്യാപകമാകുന്നതില്‍ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു.
കര്‍ണാടകയെ സംബന്ധിച്ച് നിരവധി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനം കൂടിയാണ്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇവിടെ തങ്ങുന്നവര്‍ സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തേയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ ഇത്തരം ഒരു ആശങ്ക ഉണ്ടാകുമ്പോള്‍ അത് വലിയ രീതിയില്‍ മലയാളികളേയും ബാധിക്കുന്ന പ്രശ്‌നമാണെന്നതില്‍ തര്‍ക്കമില്ല.