ബംഗളൂരു: ക്രിസ്മസ് സീസണ് ആരംഭിക്കാനിരിക്കെ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയര് ന്നതോടെ സ്വന്തം നാട്ടിലേക്കും ടൂറിനും പോകാന് ആഗ്രഹിക്കുന്ന യാത്രക്കാര് ദുരിതത്തിൽ.ഡിസംബർ 25ന് ബെംഗളൂരു-ഹുബ്ബാലി പ്രീമിയം ക്ലാസ് ബസിന്റെ ടിക്കറ്റ് നിരക്ക് 8,000 രുപയും , ബെംഗളൂരു-എറണാകുളം 7,000 രൂപയുമാണ്. റിട്ടേൺ ടിക്കറ്റിന് ജനുവരി ഒന്നിന് ഇതേ നിരക്ക് ബാധകമാണ്.
പ്രീമിയം ബസുകളുടെ ടിക്കറ്റ് നിരക്ക് ലിസ്റ്റ് അനുസരിച്ച്, നിരക്ക് ഇപ്രകാരമാണ്: ബെംഗളൂരു-ഗോവ – രൂപ. 7,000, ബെംഗളൂരു മുതൽ മംഗളൂരു വരെ – രൂപ. 3,500, ബംഗളൂരു മുതൽ മൈസൂരു വരെ – രൂപ. 5,000, ബെംഗളൂരു മുതൽ മടിക്കേരി വരെ 1,600 – രൂപ. .
സംസ്ഥാന ഗതാഗത മന്ത്രി ബി ശ്രീരാമുലു ഒരു യോഗത്തിൽ ബസ് കമ്പനികൾക്ക് പതിവിലും കൂടുതൽ തുക ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല..അതേസമയം, കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിൽ വർധനയില്ലെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ അറിയിച്ചു.
പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം, വിദേശ യാത്രകള്‍ വേണ്ട’; ഐഎംഎ
ഡല്‍ഹി: വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ അറിയിച്ചു.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ വ്യക്തമാക്കി.പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക തുടങ്ങിയവയില്‍ അലംഭാവം വരുത്തരുത്്.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക, വിവാഹം, രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍, അന്താരാഷ്ട്ര യാത്രകള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തൊണ്ട വേദന, പനിയുടെ ലക്ഷണങ്ങള്‍, വയറിളക്കം, കഫക്കെട്ട്, ഛര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിക്കണമെന്നും എല്ലാവരും മുന്‍കരുതല്‍ ഡോസ് ഉള്‍പ്പടെയുള്ള കോവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5.37 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുഎസ്‌എ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.