തിരുവനന്തപുരം: നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ഇന്ന രാവിലെ ബസ് ഉടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു സംസ്കൃത സമരസമിതിയിലെ ആറ് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഇവർക്ക് ഉറപ്പ് നൽകുകയും ചെയ്തു വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതുൾപ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ ഉടമകൾ തീരുമാനിച്ചത്.