Home Featured മഹാരാഷ്‌ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം; സംസ്ഥാനങ്ങള്‍ക്കിടയിലെ 300ലധികം ബസുകള്‍ സര്‍വീസ് നിര്‍ത്തി

മഹാരാഷ്‌ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം; സംസ്ഥാനങ്ങള്‍ക്കിടയിലെ 300ലധികം ബസുകള്‍ സര്‍വീസ് നിര്‍ത്തി

ബെലഗാവി (കര്‍ണാടക): മഹാരാഷ്‌ട്രയുടെയും കര്‍ണാടകയുടെയും ഇടയില്‍ സര്‍വീസ് നടത്തുന്ന 300ലധികം ബസുകള്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്‌ആര്‍ടിസി) താത്‌കാലികമായി നിര്‍ത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബെലഗാവി സിറ്റി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ മറാത്ത മഹാസംഘ് അംഗങ്ങള്‍ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്തു.കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകള്‍ നടത്തി. മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച സര്‍വകക്ഷിയോഗം ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു.

ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. നെയ്മറുടെ സ്‍കാനിംഗ് റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group