Home Featured ബെംഗളുരു: വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളുരു: വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളുരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസി വായുവജ തുടങ്ങി.4 എസി ബസുകളാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. പുലർച്ചെ 4.05 മുതൽ രാത്രി 10.10 വരെ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് ബസുണ്ടാകും.

വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാ ora നുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ പെയ്തത്.

പലയിടത്തും ട്രാക്കില്‍ വെള്ളം കയറിയതായും കൊങ്കണ്‍ റെയില്‍വേ അറിയിപ്പില്‍ പറയുന്നു.മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളം-പൂനെ എക്‌സപ്രസ്, കെഎസ്‌ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ്, കാര്‍വാര്‍, യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഗാന്ധിധാം -തിരുനെല്‍വേലി എക്‌സപ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group