Home Featured ബെംഗളൂരു: നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കും നെലമംഗലയിലേക്കും ബിഎംടിസി ബസ് സർവീസ് ആരംഭിച്ചു.

ബെംഗളൂരു: നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കും നെലമംഗലയിലേക്കും ബിഎംടിസി ബസ് സർവീസ് ആരംഭിച്ചു.

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കും നെലമംഗലയിലേക്കും ബിഎംടിസി ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റി, തുമക്കൂരു റോഡ്, മൈസൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന നൈസ് റോഡിലൂടെ ബസ് സർവീസ് ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിൽപെടാതെ ഈ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും. നിലവിൽ രാവിലെയും വൈകിട്ടും ഓരോ സർവീസുകൾ വീതമാണ് ഓടിക്കുന്നത്.

2013ൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വിജയനഗറിലേക്ക് നൈസ് റോഡ് വഴി ബിഎംടിസി എസി ബസ് സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി. നൈസ് റോഡിന്റെ സമീപമേഖലകളിൽ പാർപ്പിട സമുച്ചയങ്ങൾ ഏറെ വന്നെങ്കിലും പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണു സാധാരണക്കാർ സഞ്ചരിക്കുന്നത്. ചരക്കുവാഹനങ്ങളിൽ ഉൾപ്പെടെ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത് നൈസ് റോഡിലെ പതിവ് കാഴ്ചയാണ്. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് റോഡിന്റെ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള 41 കിലോമീറ്റർ വരുന്ന റോഡ് 1996ലാണ് ഉദ്ഘാടനം ചെയ്തത്.

നൈസ് റോഡിലൂടെ ആരംഭിച്ച ബിഎംടിസി നോൺ എസി ബസ് സർവീസ്:•റൂട്ട് നമ്പർ നൈസ് 5 എ: സുമനഹള്ളി–ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് (പാപ്പാ റെഡ്ഡി പാളയ, കെങ്കേരി കെഎച്ച്ബി ക്വാർട്ടേഴ്സ്, മൈസൂരു റോഡ് നൈസ് ടോൾ, കനക്പുര റോഡ് നൈസ് ടോൾ,ഇലക്ട്രോണിക് സിറ്റി നൈസ് ടോൾ വഴി) രാവിലെ 7.30നു സുമനഹള്ളിയിൽ നിന്നും വൈകിട്ട് 7നു ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പുറപ്പെടും.

•റൂട്ട് നമ്പർ നൈസ് 8: നെലമംഗല -ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് (മാഡനായകനഹള്ളി, മാധവാര, മാഗഡി റോഡ് നൈസ് ടോൾ, മൈസൂരു റോഡ് നൈസ് ടോൾ, കനക്പുര റോഡ് നൈസ് ടോൾ, ഇലക്ട്രോണിക് സിറ്റി നൈസ് ടോൾ വഴി). രാവിലെ 8.30നു നെലമംഗലയിൽ നിന്നും വൈകിട്ട് 5.30നു വിപ്രോ ഗേറ്റിൽ നിന്നും പുറപ്പെടും.

ഫീഡർ സർവീസുകൾ ജനകീയമാക്കാൻ പ്രചാരണം:ബിഎംടിസി ഫീഡർ ബസ് സർവീസുകളിലേക്കു യാത്രക്കാരെ ആകർഷിക്കാനുള്ള പ്രചാരണവുമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). കെആർ പുരം–വൈറ്റ്ഫീൽഡ് പാതയിലെ മെട്രോ സ്റ്റേഷനുകളിൽ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ഫീഡർ സർവീസുകളെക്കുറിച്ച് ടെക്പാർക്കുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഫീഡർ സർവീസുകൾ കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group