ബംഗളൂരു: വിദ്യാര്‍ഥികളുടെ ബസ് പാസ് കാലാവധി രണ്ടു മാസത്തേക്കുകൂടി നീട്ടി നല്‍കാന്‍ കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ തീരുമാനിച്ചു.പാസ് കാലാവധി ഏപ്രിലില്‍ അവസാനിച്ചതോടെ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കോഴ്സിന്‍റെ കാലാവധി സ്ഥിരീകരിച്ച ശേഷം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തേക്കുകൂടി ബസ് പാസ് കാലാവധി നീട്ടും. നിശ്ചിത തുകയടച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
യാത്രാവേളയില്‍ തുകയടച്ച രസീതും ബസ് പാസും കണ്ടക്ടറെ കാണിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബി.ഫാം തുടങ്ങിയ കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ അവരുടെ പരീക്ഷാ കാലാവധി പരിഗണിച്ച് ജൂലൈ വരെ ബസ് പാസ് കാലാവധി നീട്ടിക്കൊടുത്തിരുന്നു.
കര്‍ണാടക: ചൂടുപിടിച്ച് പ്രചാരണം; തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ, കത്തിക്കയറി പ്രചാരണം. അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കാര്‍ഷികവിരുദ്ധ നയങ്ങളുംകൊണ്ട് ഭരണവിരുദ്ധവികാരം പ്രകടമായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി വിയര്‍ക്കുമ്ബോള്‍, പരമാവധി വോട്ടുകള്‍ അടുപ്പിക്കാന്‍ കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രങ്ങള്‍ ഫലം കണ്ടുതുടങ്ങുന്നുവെന്നതാണ് അവസാന ലാപ്പിലെ സൂചനകള്‍.മുമ്ബെങ്ങുമില്ലാത്തവിധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവും പകലും കളത്തിലിറക്കി ആവേശവും മതവികാരവും വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമം.
സംസ്ഥാനത്ത് തുടര്‍ച്ചയായി പര്യടനത്തിലുള്ള മോദി രണ്ടു ദിവസങ്ങളിലായി ബംഗളൂരു നഗരത്തില്‍ മാത്രം 36.6 കിലോമീറ്റര്‍ റോഡ് ഷോ നയിക്കും.കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാന പ്രചാരകന്‍. എന്നാല്‍, ഇത്തവണ ചുവടുമാറ്റി പ്രിയങ്കയെ പ്രതിഷ്ഠിച്ചാണ് കരുനീക്കം. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് കര്‍ണാടകയിലും ഇതേ തന്ത്രം കോണ്‍ഗ്രസ് പയറ്റിയത്. സ്ത്രീകളുടെ വന്‍ സാന്നിധ്യം പ്രിയങ്കയുടെ റാലികളില്‍ പ്രകടമാണ്.
രാഹുലിനെ വ്യക്തിപരമായി ആക്രമിക്കുന്നതുപോലെ പ്രിയങ്കയിലേക്ക് രോഷം തിരിച്ചുവിടാനാവില്ലെന്നതാണ് ബി.ജെ.പിയുടെ ധര്‍മസങ്കടം. ‘പ്രചാരണങ്ങളില്‍ സ്വന്തത്തെക്കുറിച്ച് കരയാതിരിക്കൂ മോദീ’ എന്ന് മൂര്‍ച്ചയോടെ പ്രിയങ്ക മറുവിമര്‍ശനം നടത്തുന്നുമുണ്ട്. .ജെ.പിയുടെ ‘ഹിന്ദുത്വ’ മാനിഫെസ്റ്റോയും കോണ്‍ഗ്രസിന്റെ ‘സെക്കുലര്‍’ മാനിഫെസ്റ്റോയുമാണ് ഇപ്പോള്‍ പ്രചാരണത്തിലെ ചൂടുള്ള വിഷയം. അമിത് ഷാ പങ്കെടുത്ത പരിപാടികളിലെല്ലാം കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ ഒരേയൊരു ചോദ്യം സംവരണത്തെക്കുറിച്ചായിരുന്നു.
മുസ്‍ലിംകളില്‍നിന്ന് എടുത്ത് വൊക്കലിഗര്‍ക്കും ലിംഗായത്തുകള്‍ക്കുമായി വീതിച്ചുനല്‍കിയ സംവരണ ശതമാനം കോണ്‍ഗ്രസ് പുനഃസ്ഥാപിക്കുമ്ബോള്‍ ആരില്‍നിന്ന് തിരിച്ചെടുക്കുമെന്നതായിരുന്നു വൊക്കലിഗ, ലിംഗായത്ത് മേഖലകളില്‍ നടത്തിയ പ്രചാരണങ്ങളില്‍ ബി.ജെ.പിയുടെ ചോദ്യം. സംവരണ തട്ട് ഉയര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ആ ചോദ്യം അലിഞ്ഞു. ബജ്റംഗ്ദള്‍ നിരോധനമാണ് ഇപ്പോള്‍ ബി.ജെ.പി ഏറ്റുപിടിച്ചിരിക്കുന്നത്.
ബജ്റംഗ്ദളിനെതിരായ നീക്കം ബജ്റംഗ്ബലിക്കെതിരായ (ഹനുമാന്‍) നീക്കമായി ചിത്രീകരിക്കാനാണ് ശ്രമം. വോട്ടിങ് മെഷീനില്‍ വിരലമര്‍ത്തുമ്ബോള്‍ ഹനുമാന്‍ ചാലിസ വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്യുന്നു. ബജ്റംഗ്ബലിയെ ബജ്റംഗ്ദളുമായി താരതമ്യംചെയ്യുന്ന കുതന്ത്രത്തെ തുറന്നെതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍, കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഈ വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതെന്നും നിലപാടില്‍നിന്ന് പിന്നോട്ടുപോവില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പടികൂടി കടന്ന്, കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ബി.ജെ.പി ഭരണത്തിനു കീഴില്‍ ചെറുതും വലുതുമായി 1500 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായും ഇതില്‍ നാലെണ്ണം ഹനുമാന്‍ ക്ഷേത്രങ്ങളാണെന്നുമുള്ള കണക്കും കോണ്‍ഗ്രസ് പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട ഹനുമാന്‍ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും അഞ്ജനാദ്രി വികസന ബോര്‍ഡ് രൂപവത്കരിക്കുമെന്നുമുള്ള പ്രഖ്യാപനവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെയും ബജ്റംഗ്ദളിനെയും ഒരുപോലെ കൈകാര്യംചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഒരേ സമയം ബി.ജെ.പിയെയും ജെ.ഡി-എസിനെയും അസ്വസ്ഥപ്പെടുത്തുന്നു.
ന്യൂനപക്ഷ-മതേതര വോട്ടുകള്‍ നഷ്ടമാവുമെന്ന ഭയമാണ് ജെ.ഡി-എസിന്റെ പ്രതികരണത്തിനു പിന്നില്‍. വൊക്കലിഗ ബെല്‍റ്റായ പഴയ മൈസൂരു മേഖലയില്‍ കേന്ദ്രീകരിച്ചാണ് ദള്‍ പ്രചാരണം.