ബംഗളുരു: ദക്ഷിണ കന്നഡ ജില്ലയിലെ കാവൂരിൽ 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 32 കാരനായ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ള പ്രതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ കാവൂരിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വനിതാ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ഞായറാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.