Home Featured ബെംഗളൂരു: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ക്ലീനർ അറസ്റ്റിൽ

ബെംഗളൂരു: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ക്ലീനർ അറസ്റ്റിൽ

ബെംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ താമസിപ്പിക്കുകയുംചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ.ബെംഗളൂരു റൂറൽ ദൊബസ്‌പേട്ട് സ്വദേശി ആനന്ദ് (23) ആണ് അറസ്റ്റിലായത്. രണ്ടു വർഷംമുമ്പ് സമാനമായ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നെന്ന് പോലീസ് അറിയിച്ചു.മകളെ കാണാതായെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഒരാഴ്ചമുമ്പാണ് പോലീസിൽ പരാതിനൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആനന്ദിനെക്കുറിച്ചുള്ള സൂചനലഭിച്ചു.ഇയാൾ യെലഹങ്കയ്ക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയും ചെയ്തു.

കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മൂടല്‍ മഞ്ഞും തണുപ്പും കനത്തതോടെ ന്യൂ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.താപനില 3.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 3.8 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത് അതാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.6 ലേക്ക് താഴ്ന്നത്. തണുപ്പ് കനത്തതോടെ ഡല്‍ഹിയിലേക്കുള്ള 18 ഓളം ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വരെ വൈകിയാണ് സര്‍വീസ് നടത്തിയത്. മൂടല്‍മഞ്ഞിനിടയില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും വൈകിയതായി ന്യൂസ് ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്സര്‍വേറ്ററിയിലെ ദൂരക്കാഴ്ച പുലര്‍ച്ചെ 5:30 ന് 200 മീറ്ററായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. അതെ സമയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രാവിലെ ഒമ്ബത് മണിക്ക് 365 ആയിരുന്നു.പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തണുപ്പും മൂടല്‍മഞ്ഞുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാനിലും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.തണുപ്പ് കുറയാൻ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് തലസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group