സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എല്‍.ഡി.എഫ് അംഗീകാരം നല്‍കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.മിനിമം ചാര്‍ജ് 10 രൂപയാകുന്ന തരത്തിലാണ് വര്‍ധനയുണ്ടാകുക. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.എട്ടു രൂപയായിരുന്ന മിനിമം ചാര്‍ജാണ് 10 രൂപയാക്കി വര്‍ധിപ്പിക്കുന്നത്.
മിനിമം ചാര്‍ജിന്റെ പരിധിക്ക് പുറത്തുള്ള ഒാരോ കിലോമീറ്ററിനും 90 പൈസയുണ്ടായിരുന്നത് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു.ഓട്ടോ ടാക്സി നിരക്കുകളും വര്‍ധിപ്പിക്കും. ഒാട്ടേം മിനിമം ചാര്‍ജ് 30 രൂപയാക്കി. രണ്ട് കിലോമീറ്ററാണ് മിനിമം ചാര്‍ജിന്റെ പരിധിയില്‍ ഉള്‍പ്പെടുക. അധികമുള്ള ഒാരോ കിലോമീറ്ററിനും 12 രൂപയുണ്ടായിരുന്നത് 15 ആക്കി വര്‍ധിപ്പിച്ചു.1500 സിസിയില്‍ താഴെയുള്ള ടാക്സി കാറുകളുടെ മിനിമം ചാര്‍ജ് 175 രൂപയില്‍ നിന്ന് 200 രൂപയാക്കി വര്‍ധിപ്പിച്ചു. അഞ്ചു കിലോമീറ്ററാണ് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുക.
അധിക കിലോമീറ്ററിന് 15 രൂപയുണ്ടായിരുന്നത് 18 രൂപയാക്കിയിട്ടുണ്ട്.1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകളുടെ മിനിമം ചാര്‍ജ് 225 രൂപയാക്കി. അഞ്ച് കിലോമീറ്ററിന് ശേഷമുള്ള ഒാരോ കിലോമീറ്ററിനും 20 രൂപ ഈടാക്കാം.രാത്രികാല നിരക്കിനും വെയ്റ്റിങ് ചാര്‍ജിനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരും.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നും അതു സംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമീഷനെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം ചെയ്തിരുന്നു. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.