Home Featured കേരളം :ബസ് ചാര്‍ജ് വര്‍ധനവ് ഇന്നുണ്ടായേക്കും; ഓട്ടോ ടാക്‌സി നിരക്കും വര്‍ധിക്കും

കേരളം :ബസ് ചാര്‍ജ് വര്‍ധനവ് ഇന്നുണ്ടായേക്കും; ഓട്ടോ ടാക്‌സി നിരക്കും വര്‍ധിക്കും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ ഇന്ന് വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗം ചര്‍ച്ച ചെയ്യും.ഓട്ടോ,ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച്‌ ബസുടമകള്‍ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു.രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറായിരിന്നു. ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗം ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കും. ബസിന്റെ മിനിമം ചാര്‍ജ് 12രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

എന്നാല്‍ പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ.കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുടെ ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 ല്‍ നിന്ന് 30 ആക്കിയേക്കും.

ശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി വര്‍ധിപ്പിക്കാനാണ് സാധ്യത.ടാക്‌സിയുടെ മിനിമം നിരക്ക് 175 ല്‍ നിന്ന് 210 രൂപയാക്കാമെന്നും ശിപാര്‍ശയുണ്ട്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 ല്‍ നിന്ന് 240 ആക്കിയേക്കും.കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 ആയും വര്‍ധിപ്പിക്കാനാണ് കമ്മറ്റി ശിപാര്‍ശ നല്‍കിയിട്ടുള്ളത്.സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.സര്‍വെ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയെങ്കിലും കല്ലിടലിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്നതില്‍ സിപിഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം അവര്‍ മുന്നണി യോഗത്തില്‍ ഉന്നയിക്കുമോ എന്നാണറിയേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group