നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബിഎംടിസി ബസുകൾ നിർത്തിയിടാൻ കൂടുതൽ ബസ്‌ബെകൾ നിർമിക്കാൻ ടാഫിക് പൊലീസ്.ഗതാഗതത്തെ ബാധിക്കാതെ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള ബസ് സംവിധാനം നഗര വ്യാപകമായി നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. തോന്നിയ സ്ഥലത്ത് ബസ് നിർത്തുന്ന നിലവിലെ സ്ഥിതി മാറ്റി ഇതിനായി പ്രത്യേക സ്ഥലം ക്രമീകരിക്കുകയാണു ചെയ്യുക.
ഇതിനായി ബിബിഎംപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ അറിയിച്ചു.ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന രീതിയിൽ ബസ് ഓടിക്കുന്നതിനെക്കുറിച്ച് ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകാനും ട്രാഫിക് പൊലീസ് പദ്ധതിയിടുന്നു.നേരത്തേ സ്റ്റോപ്പുകളിൽ അല്ലാതെ ബസ് നിർത്തരുതെന്നും ട്രാഫിക് സിഗ്നലുകളിൽ യാത്രക്കാരെ ഇറക്കരുതെന്നും അടക്കമുള്ള നിർദേശങ്ങൾ ട്രാഫിക് പൊലീസ് നൽകിയിരുന്നു.
തലച്ചോറും കമ്ബ്യൂട്ടറും ഒന്നിക്കും, നിര്‍ണായക പരീക്ഷണം ഉടന്‍
ന്യൂയോര്‍ക്ക് : നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ മനുഷ്യനെയും കമ്ബ്യൂട്ടറിനേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ‘ ബ്രെയിന്‍ ചിപ്പുകളുടെ ‘ മനുഷ്യരിലെ പരീക്ഷണങ്ങള്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്.മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്ബനി നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പ് ഇന്റര്‍ഫേസാണ് മനുഷ്യരില്‍ പരീക്ഷിക്കുക.
നിലവില്‍ മൃഗങ്ങളിലെ ഇതിന്റെ പരീക്ഷണം തുടരുന്നുണ്ട്. മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലിനുള്ള എഫ്.ഡി.എയുടെ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് കമ്ബനി ഇപ്പോള്‍. ചലന ശേഷി നഷ്ടമായവര്‍ക്ക് ആശയവിനിമയം നടത്താനും പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചിപ്പുകള്‍ സഹായിക്കുമെന്ന് മസ്ക് പറയുന്നു.
പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, അല്‍ഷൈമേഴ്സ് രോഗികളിലെ ഓര്‍മകള്‍ ശേഖരിക്കാനും അവ ‘ റീസ്റ്റോര്‍ ‘ ചെയ്യാനും ഈ ചിപ്പുകളിലൂടെ ലക്ഷ്യമിടുന്നു. 2020 മുതല്‍ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനായി ശ്രമങ്ങള്‍ നടന്നിരുന്നു. 2016ലാണ് ഇലോണ്‍ മസ്ക് ‘ ന്യൂറാലിങ്ക് ‘ സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഹൈ ബാന്‍ഡ്‌വിഡ്‌ത്ത് ബ്രെയിന്‍ – മെഷീന്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകള്‍ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മില്‍ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയ്ന്‍ ചിപ്പുകളുടെ ലക്ഷ്യം.
ഒരു വര്‍ഷം മുന്നേ മസ്തിഷ്കത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയര്‍ലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ ഒരു കുരങ്ങിന് സ്വന്തം മനസ്സു കൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. അതേ സമയം, ബ്രെയിന്‍ ചിപ്പുകളുടെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കുരങ്ങുകളില്‍ ചിലതിന് ജീവന്‍ നഷ്ടമായെന്ന് ന്യൂറാലിങ്ക് കമ്ബനി ഈ വര്‍ഷം ആദ്യം സമ്മതിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ ഡേവിസ് പ്രൈമേറ്റ് സെന്ററില്‍ കമ്ബനി തിരഞ്ഞെടുത്ത 23 കുരങ്ങുകളില്‍ 15 എണ്ണത്തിന് 2017നും 2020നും ഇടയില്‍ പരീക്ഷണ ഫലമായി ജീവന്‍ നഷ്ടമാവുകയോ ദയാവധത്തിന് വിധേയമാവുകയോ ചെയ്തെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചില കുരങ്ങുകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സമ്മതിച്ച കമ്ബനി പരീക്ഷണ കാലയളവില്‍ തങ്ങള്‍ ഉപയോഗിച്ച ജീവികളെ ഉപദ്രവിക്കുകയോ അവയ്ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുത്ത കുരങ്ങുകളില്‍ പലതിനും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും വിശദീകരിച്ചിരുന്നു.