Home Featured ദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക്

ദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക്

പരിക്ക്തുമകൂർ: പാവഗഡ താലൂക്കിലെ പാലാവള്ളിക്കട്ടയ്ക്ക് സമീപം ശനിയാഴ്ച രാവിലെ സ്വകാര്യ ബസ് മറിഞ്ഞ് 8പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.രാവിലെ തിരക്കേറിയ സമയത്ത് 9 മണിയോടെയാണ് അപകടം. Y.N ഹൊസക്കോട്ടിൽ നിന്ന് പാവഗഡ നഗരത്തിലേക്ക് പോവുകയായിരുന്ന ബസ് പാലാവള്ളി കട്ടെയിൽ എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് മറിയുന്നത്.ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു, ചിലർ ബസിനടിയിൽപ്പെട്ടു. 4 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ബംഗളൂരു, പാവഗഡ, തുംകൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group