ഉഡുപ്പി: കര്‍ണാടകയിലെ ബൈന്ദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച കാറില്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണോ കൊലപാതകമാണോ മറ്റെന്തെങ്കിലും സംഭവമാണോ എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സാംപിളുകള്‍ ശേഖരിക്കാന്‍ വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇതേ റൂടില്‍ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാന്‍ ബൈന്ദൂര് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.