Home Featured ഹൃതിക് റോഷനെ പറ്റിച്ച്‌ ബര്‍ഗര്‍ കിംഗ് ഇന്ത്യ; സൗജന്യമായി പരസ്യത്തില്‍ അഭിനയിപ്പിച്ചു, ഐഡിയ സൂപ്പറെന്ന് സോഷ്യല്‍ മീഡിയ

ഹൃതിക് റോഷനെ പറ്റിച്ച്‌ ബര്‍ഗര്‍ കിംഗ് ഇന്ത്യ; സൗജന്യമായി പരസ്യത്തില്‍ അഭിനയിപ്പിച്ചു, ഐഡിയ സൂപ്പറെന്ന് സോഷ്യല്‍ മീഡിയ

ബര്‍ഗര്‍ കിംഗ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ സംസാരവിഷയം. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷനെക്കൊണ്ട് ബര്‍ഗര്‍ ഇന്ത്യ സൗജന്യമായി പരസ്യത്തില്‍ അഭിനയിപ്പിച്ചിരിക്കുകയാണ്. ഒരു ഫിലിം സിറ്റിയില്‍ സ്റ്റുഡിയോയുടെ മുന്നില്‍ വച്ചാണ് താരം അറിയാതെ കമ്ബനി അദ്ദേഹത്തെക്കൊണ്ട് തന്നെ പ്രൊമോഷന്‍ ചെയ്യിച്ചത്.

കാരവാനില്‍ നിന്ന് പുറത്തുവന്ന താരം പാപ്പരാസികളെക്കണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഈ സമയം ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ വലിയ ബാനര്‍ താരത്തിന് പിന്നിലായി രണ്ടുപേര്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ താരം ബര്‍ഗര്‍ ഇന്ത്യയ്ക്കായി പരസ്യം ചെയ്യുകയായിരുന്നു. ‘ഹൃതിക്കിനോട് ക്ഷമ ചോദിക്കുന്നു. ‍ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു’ എന്ന അടിക്കുറിപ്പോടുകൂടി കമ്ബനി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.

വീ‌ഡിയോയ്ക്ക് പിന്നാലെ പ്രമുഖ ബ്രാന്‍ഡുകളായ സൊമാറ്റോ, സ്പോട്ടിഫൈ, ആമസോണ്‍ പ്രൈം സ്വിഗ്ഗി എന്നിവരും രംഗത്തെത്തി. ‘ദൂം മച്ചാലേ’ എന്ന ഗാനം ബാക്ക്‌ഗ്രൗണ്ടില്‍ കേള്‍പ്പിക്കണമായിരുന്നു എന്നായിരുന്നു സ്പോട്ടിഫൈ കമന്റ് ചെയ്തത്. എന്നാല്‍ പരസ്യം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും തിരക്കഥ ഉണ്ടായിരുന്നെന്നും പല സമൂഹമാദ്ധ്യ ഉപഭോക്താക്കളും കമന്റ് ചെയ്തു. പരസ്യവും ഐഡിയയും അടിപൊളിയാണെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group