Home Featured തോട്ടിലൂടെ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ; അഴുക്ക് ചാലില്‍ ചാടി ഇറങ്ങി നാട്ടുകാർ

തോട്ടിലൂടെ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ; അഴുക്ക് ചാലില്‍ ചാടി ഇറങ്ങി നാട്ടുകാർ

തോട്ടലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ എടുക്കുന്നതിനായി അഴുക്കുചാലിലേക്ക് ചാടി നാട്ടുകാർ. ബിഹാറിലെ സസാറമിൽ ശനിയാഴ്ട രാവിലെ എട്ടുമണിയോടെയാണ് സംഭവം. അഴുക്കുചാലിലാണ് പത്ത് രൂപയും നൂറു രൂപയുടെയും കെട്ടുകണക്കിന് നോട്ടുകളാണ് ഒഴുകിയെത്തിയത്.പണം ഒഴുകിയെത്തുന്നത് കണ്ട് പാലത്തിൽ ഒത്തുകൂടിയവരെല്ലാം തന്നെ അഴുക്കുചാലിലേക്ക് ചാടിയിറങ്ങി കെട്ടുകൾ കൈക്കലാക്കി. ആദ്യം അമ്പരന്നെങ്കിലും പിന്നീട് ദുർഗന്ധം ഒന്നും തന്നെ കണക്കാക്കാതെ അഴുക്കുചാലിലിറങ്ങുകയായിരുന്നു.

ആൾക്കൂട്ടം വർധിച്ചതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. അഴുക്കുചാലില്‍ നിന്ന് ശരിക്കുമുള്ള പണമാണെന്നും അല്ലെന്നും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു

തലവേദനയായി അരിക്കൊമ്ബന്‍; കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്

തമിഴ്നാട് വനം വകുപ്പിന് തലവേദനയായി അരിക്കൊമ്ബന്‍. തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്.ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്ബന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.

എന്നാല്‍ അരിക്കൊമ്ബന്റെ ജിപിഎസ് കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഇതുവരെയും നടന്നിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് നിലവിലെ തീരുമാനം. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group