ചെന്നൈ: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ റെയിൽവേ ബോർഡിന്റെ തീരുമാനം. ഇതിനായി ആദ്യഘട്ടമെന്നനിലയിൽ റൂട്ട് മാപ്പ് തയ്യാറാക്കി. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ഓടിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.രണ്ടാം ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള റൂട്ട് മാപ്പാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി മൈസൂരിലേക്ക് പോകുന്ന ട്രെയിനിന് ഒൻപത് സ്റ്റോപ്പുകളുണ്ടാകും. മൊത്തം മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ കഴിയും.
എന്നാൽ ഒൻപത് സ്റ്റോപ്പുകളുള്ളതിനാൽ ശരാശരി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായിരിക്കും. സ്റ്റാൻഡേർഡ് ഗേജിലായിരിക്കും ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള റെയിൽവേ പാത നിർമിക്കുക. ബുള്ളറ്റ് ട്രെയിനിൽ 750 പേർക്ക് യാത്ര ചെയ്യാനാകും.ചെന്നൈ, പൂനമല്ലി, ആർക്കോണം, ചിത്തൂർ, ബംഗാരപ്പേട്ട, ബെംഗളൂരു, ചന്നപട്ടണ, മാണ്ഡ്യ, മൈസൂരു എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിൻ നിർത്തിയിടാവുന്ന രീതിയിൽ പ്ലാറ്റ് ഫോമുകൾ നിർമിക്കുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.
വിമാനത്തിലെ ടോയ്ലറ്റില് കയറിയ യുവാവിന് കിട്ടിയത് മുട്ടൻ പണി; ടേക്ക് ഓഫ് മുതല്‍ ലാൻഡിംഗ് വരെ കുടുങ്ങിക്കിടന്നത് മണിക്കൂറുകള്‍
ലോക്ക് കേടായതിനാല്‍ വിമാനത്തിനുള്ളിലെ ടോയ്ലറ്റില് യാത്രക്കാരന് കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മുംബയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവമുണ്ടായത്. നൂറ് മിനിട്ടാണ് യുവാവ് ടോയ്ലറ്റില് കുടുങ്ങിയത്.എസ് ജി 268 എന്ന വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മുംബയില്‍ നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ 3.45ഓടെയാണ് ബംഗളൂരുവില്‍ എത്തിയത്. ടേക്ക് ഓഫിന് പിന്നാലെ തന്നെ 14ഡി നമ്ബര്‍ സീറ്റിലിരുന്ന യാത്രക്കാരൻ ടോയ്ലറ്റില് കയറി. എത്ര ശ്രമിച്ചിട്ടും യുവാവിന് വാതില്‍ തുറന്ന് പുറത്തിറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.
അതിനാല്‍ തന്നെ ലാൻഡ് ചെയ്യുന്ന സമയം ഉള്‍പ്പെടെ വിമാന യാത്രയിലുടനീളം ടോയ്ലറ്റില് ഇരിക്കേണ്ട അവസ്ഥയായിരുന്നു ഇയാള്‍ക്ക്. വിമാനത്തിലെ ജീവനക്കാര്‍ പേപ്പറില്‍ വിവരങ്ങളെഴുതി നല്കി യുവാവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവില്‍ ബംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ എഞ്ചിനീയര്‍മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്.സംഭവത്തില്‍ സ്പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരൻ ടോയ്ലറ്റില് കുടുങ്ങിയത് അറിഞ്ഞതോടെ വാതില്‍ പുറത്ത് നിന്നും തുറക്കാൻ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ യുവാവ് ഭയപ്പെട്ടിരുന്നു. വാതില്‍ പൊളിച്ച് പുറത്തെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ചികിത്സയും ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്.