Home Featured ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിന്, സ്ഥിരീകരിച്ച് കെ-പോപ്പ് ബാൻഡ് മാനേജ്മെന്റ്; ഇനി ഒന്നിക്കുക 2025ൽ

ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിന്, സ്ഥിരീകരിച്ച് കെ-പോപ്പ് ബാൻഡ് മാനേജ്മെന്റ്; ഇനി ഒന്നിക്കുക 2025ൽ

പ്രശസ്തമായ ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ ഏഴ് അംഗങ്ങളും സൈനിക സേവനം അനുഷ്ടിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ മാസാവസാനത്തോടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും ബിടിഎസിലെ മുതിർന്ന അം​ഗമായ ജിന്നും മാനേജ്‌മെന്റ് ഏജൻസിയും തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, ബാൻഡിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക്, 2025 ഓടെ ഒരു യൂണിറ്റായി വീണ്ടും ചേരാൻ ആ​ഗ്രഹിക്കുന്നതായി പറഞ്ഞു. ബുസാനിൽ 2030 വേൾഡ് എക്‌സ്‌പോ ആതിഥേയത്വത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ബിടിഎസിന് രാജ്യത്തോടുള്ള അവരുടെ കടമ നിറവേറ്റാനുള്ള അനുയോജ്യമായ സമയം കൂടിയാണിത് ഇത് എന്നും കമ്പനി പറഞ്ഞു.

ബ്രൈറ്റ് മ്യൂസിക്ക് ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു, ബിടിഎസ് അംഗങ്ങൾ അവരുടെ സൈനിക സേവനം നിറവേറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. വേൾഡ് എക്‌സ്‌പോ 2030-നുള്ള ബുസാൻ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം, ഓരോ വ്യക്തിയും അവരവരുടേതായ സംരംഭങ്ങളിലേക്ക് കടക്കും, അവരുടെ മികച്ച സമയം സേവിക്കുന്നതിൽ ബഹുമാനിക്കുന്നു,’ ഏജൻസി പ്രസ്താവനയിൽ പറയുന്നു.ദക്ഷിണ കൊറിയയിൽ എല്ലാ പുരുഷന്മാരും ഏകദേശം രണ്ട് വർഷത്തേക്കാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കേണ്ടത്.

ബിടിഎസിന്റെ ലോകജനപ്രീതി കാരണം ഇവരുടെ നിർബന്ധിത സൈനിക സേവനം ദക്ഷിണ കൊറിയയിൽ വളരെക്കാലമായി ഒരു പ്രധാന ചർച്ചയായിരുന്നു.’രാഷ്ട്രം വിളിക്കുമ്പോൾ തങ്ങൾ ആ വിളി സന്തോഷപൂർവം സ്വീകരിക്കും’ എന്നാണ് ബിടിഎസ് അം​ഗങ്ങൾ തങ്ങളുടെ മുൻകാല അഭിമുഖങ്ങളിലും പ്രസ് മീറ്റിലും പറഞ്ഞത്. ഡിസംബറിൽ 30 വയസ്സ് തികയുന്ന ജിൻ, തന്റെ സോളോ ആൽബം റിലീസുമായി ബന്ധപ്പെട്ട തിരക്കുകൾ പൂർത്തിയായാൽ സൈനിക സേവനത്തിനിള്ള നടപടിക്രമങ്ങൾ ആരംഭിക്കും.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ.എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക പ്രമേയം പാസാക്കിയത്.

ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ​ അഖണ്ഡതക്ക് ഹാനികരമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ബഹുഭാഷ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്വല മാതൃകയാണ്. വൈവിധ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും തുല്യാവസരം ലഭിക്കണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്‍റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് രൂപപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എം.ബി.ബി.എസ് ഒന്നാം വര്‍ഷ പാഠപുസ്തകങ്ങള്‍ കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം മധ്യപ്രദേശില്‍ പ്രകാശനം ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group