ബംഗളൂരു: മൈസൂരു ടി. നരസിപുരയിലെ തലക്കാടില്‍ കാവേരി നദിയില്‍ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങള്‍ മുങ്ങിമരിച്ചു.ബംഗളൂരു നന്ദിനി ലേഔട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രവിഗൗഡയുടെ മക്കളായ ലോഹിത് (15), യതീഷ് (13) എന്നിവരാണ് മരിച്ചത്. തലക്കാട് പൊലീസ് കേസെടുത്തു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ രോഗി ആക്രമിച്ചു
മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ബാലരാമപുരം സ്വദേശി സുധീര്‍ (45) ആണ് ഡോക്ടര്‍മാരെ ആക്രമിച്ചത്.മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റസിഡന്റുമാരായ സന്തോഷ്, ശിവജ്യോതി എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നടുവേദനയ്ക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയയാളാണ് സുധീര്‍.
ശസ്ത്രക്രിയയ്ക്കായി രോഗിയെ ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയായിരുന്നു. അതിനിടയിലാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് ഇയാള്‍ തട്ടിക്കയറിയത്.ഡോക്ടര്‍മാരെ അസഭ്യം പറഞ്ഞു. സന്തോഷിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഇതു തടയാന്‍ ശ്രമിച്ച ശിവജ്യോതിയക്കു നേരിയും കൈയേറ്റ ശ്രമമുണ്ടായകായി പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഇയാളെ ആശുപത്രി ജീവനക്കാരുമ മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപന മിറങ്ങിയ ശേഷമുളള ആദ്യ കേസാണിത്.