Home Featured ബംഗളൂരു-സാന്‍ഫ്രാന്‍സിസ്കോ സര്‍വിസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു

ബംഗളൂരു-സാന്‍ഫ്രാന്‍സിസ്കോ സര്‍വിസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു

ബംഗളൂരു: എയര്‍ ഇന്ത്യയുടെ ഏറ്റവും ദീര്‍ഘമേറിയ നോണ്‍ സ്റ്റോപ് സര്‍വിസായ ‘ബംഗളൂരു-സാന്‍ഫ്രാന്‍സിസ്കോ’ വിമാന സര്‍വിസ് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിച്ചു.വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് ബംഗളൂരുവില്‍നിന്ന് ബോയിങ് 777-200 എല്‍.ആര്‍ വിമാനം സര്‍വിസ് നടത്തുക.

17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം.അമേരിക്കയിലെ യഥാര്‍ഥ സിലിക്കണ്‍വാലിയെയും ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സര്‍വിസിന് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഡല്‍ഹി, മുംബൈ, ബംഗളൂരു നഗരങ്ങളില്‍നിന്നായി യു.എസിലേക്കും തിരിച്ചുമായി എയര്‍ ഇന്ത്യയുടെ 37 നോണ്‍ സ്റ്റോപ് സര്‍വിസുകളാണുള്ളത്

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കുറച്ചേക്കും

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.നവംബറിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു. ഐ.ഐ.എഫ്.എൽ സെക്യൂരിറ്റി ഡയറക്ടറും മുതിർന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിൻ വില അഞ്ച് രൂപ വരെ കുറയുമെന്ന് പ്രവചിക്കുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല. നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും ആറ് രൂപയും കുറച്ചിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ ആണ് കണ്ടെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group