മൈസൂരു: പുലിയെ കണ്ടതിനെ തുടർന്ന് ആഴ്ചകളായി അടച്ചിട്ടിരുന്ന ശ്രീരംഗപട്ടണയിലെ ബൃന്ദാവൻ ഗാർഡൻ തുറന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ മേഖലയിൽ നിന്ന് പുലി രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു.
തുടർന്നാണ് ഗാർഡന്റെ സംരക്ഷണ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് സന്ദർശ )കർക്ക് ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചത്.വനംവകുപ്പിന്റെ പട്രോളിങ് സ്ക്വാഡ് മേഖലയിൽ പരിശോധന തുടരുന്നുണ്ട്. പുലിയെ 3 തവണ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണു സന്ദർശകർക്ക് പ്രവേശനം നിരോധിച്ചത്.
വാട്സ്‌ആപ്പില്‍ ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ എത്തി
അങ്ങനെ വാട്സ്‌ആപ്പില്‍ ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ എത്തി. നിങ്ങള്‍ക്ക് നിങ്ങളുടെ നമ്ബറിലേക്ക് തന്നെ സന്ദേശമയക്കാനുള്ള ഓപ്ഷനാണ് ഇതിലൂടെ ലഭിക്കുന്നത്.എന്തിനാണ് അങ്ങനെയൊരു ഫീച്ചര്‍ എന്നാലോചിച്ച് തലചൊറിയാന്‍ വരട്ടെ.വാട്സ്‌ആപ്പ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ആപ്പാണ്. ചാറ്റിങ്ങിനും കോളിങ്ങിനും പുറമേ, മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവരുണ്ട്.
ഉദാഹരണത്തിന് ഷോപ്പിങ് ലിസ്റ്റ് അടക്കം മറന്നുപോയേക്കാവുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍, കണക്കുകള്‍ സൂക്ഷിക്കാന്‍, പ്രധാനപ്പെട്ട ചിത്രങ്ങളും വിഡിയോകളും സേവ് ചെയ്ത് വെക്കാന്‍ etc…..ഇത്തരം കാര്യങ്ങള്‍ക്കായി പൊതുവേ വാട്സ്‌ആപ്പ് യൂസര്‍മാര്‍ ഗ്രൂപ്പുകള്‍ നിര്‍മിക്കാറാണ് പതിവ്. മറ്റാരെയെങ്കിലും മെംബേഴ്‌സ് ആക്കി ഗ്രൂപ്പ് നിര്‍മിച്ചതിന് ശേഷം അവരെ റിമൂവ് ചെയ്തുള്ള ആ വളഞ്ഞ വഴിക്ക് ഇനി പോകണ്ട.
പകരം നിങ്ങള്‍ക്കായി വാട്സ്‌ആപ്പ് ‘മെസ്സേജ് യുവര്‍സെല്‍ഫ്’ കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായിട്ടായിരുന്നു ഈ ഫീച്ചര്‍. എന്നാലിപ്പോള്‍ അപ്ഡേറ്റിലൂടെ എല്ലാവര്‍ക്കും നല്‍കിത്തുടങ്ങിയിട്ടുണ്ട്.
എങ്ങനെ നിങ്ങള്‍ക്ക് തന്നെ സന്ദേശമയക്കാം:വാട്സ്‌ആപ്പ് തുറന്ന്, ഏറ്റവും താഴെ വലതുവശത്തായി കാണുന്ന ‘ന്യൂ ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്താല്‍, കോണ്‍ടാക്‌ട് ലിസ്റ്റ് പ്രത്യക്ഷപ്പെടും. ലിസ്റ്റിന്റെ ഏറ്റവും മുകളിലായി ‘Me (you)’ എന്ന പേരില്‍ ഒരു ചാറ്റ് കാണാന്‍ സാധിക്കും. അതിന് താഴെ മെസ്സേജ് യുവര്‍സെല്‍ഫ് (‘Message Yourself’) എന്നും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സന്ദേശമയച്ച് തുടങ്ങാം