Home Featured ബയ്യപ്പനഹള്ളി – കെആർപുരം മെട്രോപാതയിൽ പാലം നിർമാണം ആരംഭിച്ചു

ബയ്യപ്പനഹള്ളി – കെആർപുരം മെട്രോപാതയിൽ പാലം നിർമാണം ആരംഭിച്ചു

ബയ്യപ്പനഹള്ളി – കെആർപുരം മെട്രോപാതയിൽ അനുമതി ലഭിക്കാതെ തടസ്സപ്പെട്ടിരുന്ന പാലം നിർമാണം ആരംഭിച്ചു. ബയ്യപ്പനഹള്ളി, കർമലാരാം സ്റ്റേഷനുകൾക്കിടയിലാണു റെയിൽപാതയ്ക്ക് മുകളിലൂടെ മെട്രോ പാലം സ്ഥാപിക്കുന്നത്. റെയിൽവേയുടെ അനുമതി ലഭിച്ചതോടെ ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചാണു പാലം സ്ഥാപിക്കുന്നത്. വൈറ്റ്ഫീൽഡ് മുതൽ കെആർ പുരം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിൽ മെട്രോ പരീക്ഷണ ഓട്ടം ഒക്ടോബറിൽ ആരംഭിച്ചിരുന്നു.

കെആർ പുരം മുതൽ ബയ്യപ്പനഹള്ളി വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തെ പരീക്ഷണ ഓട്ടം ആരംഭിക്കാൻ, പാലം നിർമാണം പൂർത്തിയാ കാത്തതാണു തടസ്സമായിരുന്നത്. ജനുവരി അവസാനത്തോടെ പാലം നിർമാണം പൂർത്തിയാക്കാനാണു ബിഎംആർസി ലക്ഷ്യമിടുന്നത്. ഇതിനുശേഷം പരീക്ഷണ ഓട്ടം ആരംഭിക്കും. കെആർ പുരം വൈറ്റ്ഫീൽഡ് റീച്ചിൽ അടുത്ത വർഷം മാർച്ചിൽ വാണിജ്യ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതേസമയം ബയ്യപ്പനഹള്ളി കെആർപുരം പാതയിൽ ജൂണിനു ശേഷം മാത്രമേ സർവീസ് തുടങ്ങുകയുള്ളൂ. ഇതുവരെ ബയ്യപ്പനഹള്ളിയിൽ നിന്നു കെആർ പുരം വരെ ബിഎംടിസി ഫീഡർ സർവിസ് ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

വന്നത് കുറച്ച്‌ മിസ്ഡ് കോളുകള്‍, പോയത് 50 ലക്ഷം; പുതിയ സൈബര്‍ തട്ടിപ്പില്‍ ഞെട്ടി പൊലീസ്

ന്യൂഡല്‍ഹി: നിരന്തരം മിസ്ഡ് കോളുകളും ബ്ലാങ്ക് കോളുകളും ചെയ്തുകൊണ്ട് സൈബര്‍ കുറ്റവാളികള്‍ തട്ടിയത് 50 ലക്ഷം രൂപ.ഡല്‍ഹി അടിസ്ഥാനമാക്കിയുള്ള സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്.പല ട്രാന്‍സാക്ഷനുകളിലായാണ് സൈബര്‍ കുറ്റവാളികള്‍ അദ്ദേഹത്തിന്റെ 50 ലക്ഷം രൂപ തട്ടിയെടുത്തത്.

അതിനായി വണ്‍ ടൈം പാസ്വേഡുകളോ (ഒ.ടി.പി) മറ്റ് ബാങ്കിങ് വിവരങ്ങളോ ഇരയോട് ചോദിച്ചതുമില്ല.മിസ്ഡ് കോള്‍ ചെയ്തുകൊണ്ടുള്ള വിചിത്രമായ തട്ടിപ്പ് നടന്നത് ഒക്ടോബര്‍ 19-നാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന്, രാത്രി 7-നും 8:45-നും ഇടയില്‍ അജ്ഞാത നമ്ബറുകളില്‍ നിന്ന് ഡയറക്ടര്‍ക്ക് നിരവധി കോളുകള്‍ വന്നു. അവയില്‍ ചിലത് അദ്ദേഹം അവഗണിച്ചെങ്കിലും കുറച്ച്‌ കോളുകള്‍ എടുക്കുകയും പ്രതികരണമില്ലാത്തതിനാല്‍ കട്ട് ചെയ്യുകയും ചെയ്തു.

പിന്നീട് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. തന്റെ അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് ട്രാന്‍സാക്ഷന്‍ വഴി പല തവണയായി 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നിരിക്കുന്നു.തട്ടിപ്പിനിരയായ ആളുടെ കമ്ബനിയുടെ കറന്റ് അക്കൗണ്ടില്‍ നിന്നാണ് 50 ലക്ഷം രൂപ നഷ്ടമായത്. പ്രാഥമികാന്വേഷണത്തില്‍ ഏകദേശം 12 ലക്ഷത്തോളം രൂപ ഭാസ്‌കര്‍ മണ്ഡല്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. 4.6 ലക്ഷം രൂപ അവിജിത് ഗിരി എന്ന വ്യക്തിക്കും ലഭിച്ചു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് 10 ലക്ഷം പോയത്.

എന്താണ് സംഭവിച്ചത്..??:തട്ടിപ്പ് നടത്താന്‍ കുറ്റവാളികള്‍ക്ക് ഒ.ടി.പിയുടെ ആവശ്യം വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. “സിം സ്വാപ്പിങ്” എന്ന സാങ്കേതിക വിദ്യയാകാം പ്രതികള്‍ ഉപയോഗിച്ചതെന്നും പൊലീസ് സൂചന നല്‍കുന്നു. അത്തരത്തില്‍, തട്ടിപ്പുകാര്‍ ഇരയായ വ്യക്തിയുടെ സിം കാര്‍ഡിലേക്ക് ആക്‌സസ് നേടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.

സമാന്തര കോളിലൂടെ ‘ഐവിആര്‍’ വഴി ഒടിപി പറയുന്നത് തട്ടിപ്പുകാര്‍ കേട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചും പൊലീസ് സൂചിപ്പിച്ചു.ഈ തട്ടിപ്പിന്റെ സൂത്രധാരന്മാര്‍ ജാര്‍ഖണ്ഡിലെ ജംതാര കേന്ദ്രീകരിച്ചുള്ളവരാണെന്ന് പൊലീസ് പറയുന്നുണ്ട്. പണം പോയ അക്കൗണ്ടുകളുടെ ഉടമകള്‍ കുറ്റവാളികളാകാനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കിയവര്‍ മാത്രമാകാം അവരെന്നും പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group