Home Featured വിരുന്ന് സല്‍ക്കാരത്തിനിടെ രസഗുളയെ ചൊല്ലി തര്‍ക്കം; വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു

വിരുന്ന് സല്‍ക്കാരത്തിനിടെ രസഗുളയെ ചൊല്ലി തര്‍ക്കം; വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ വിരുന്ന് സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു. രണ്‍വീണ്‍ സിങ്ങ് (50) ആണ് മരിച്ചത്.രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെ ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തു.

ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാലംഗ സംഘം ഇരുമ്ബുവടി ഉപയോഗിച്ച്‌ രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോര്‍ എന്ന ആള്‍ക്കും മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ രാം കിഷോറിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

നിശബ്ദ പ്രചാരണവേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.വരുന്ന തിരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ത്രിപുരയില്‍ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച്‌ ട്വീറ്റ് ചെയ്തതിനു ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

നിശബ്ദ പ്രചാരണവേളയില്‍ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ച്‌ ആശങ്കകളുണ്ടായിരുന്നു.ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. നിശബ്ദ പ്രചാരണ വേളയില്‍ വോട്ട് ചോദിക്കുകയോ സമൂഹമാധ്യത്തിലെ അക്കൗണ്ടുകള്‍ വഴി വോട്ടഭ്യര്‍ഥിക്കുയോ, സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മിഷന്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group