ബംഗളൂരു: കല്യാണ ദിനത്തില്‍ കാമുകി ജീവനൊടുക്കിയതോടെ വരന് ഒളിച്ചോടി. വരന്റെ ചതിയില്‍ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു.ശിവമൊഗ്ഗയിലാണ് വിവാഹ പന്തലില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ചയാണ് സംഭവം.ശിവമൊഗ്ഗ ഒ.ടി റോഡ് സ്വദേശിയായ രൂപയാണ് (28) മരിച്ചത്.
അധ്യാപികയായ രൂപ സഹപ്രവര്‍ത്തകനായ മുരളിയുമായി അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച മുരളി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ രൂപ ജീവനൊടുക്കി.ഇതറിഞ്ഞ മുരളി കല്യാണപ്പന്തലില്‍നിന്ന് മുങ്ങിയതോടെ വധു ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ ബന്ധുക്കളെത്തി വധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.