Home Featured ‘സ്ഥലംമാറ്റം വേണോ…? എങ്കിൽ ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ’ മേലുദ്യാഗസ്ഥന്റെ ആവശ്യത്തിന് പിന്നാലെ യുവാവ് തൊളുത്തി ജീവനൊടുക്കി

‘സ്ഥലംമാറ്റം വേണോ…? എങ്കിൽ ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ’ മേലുദ്യാഗസ്ഥന്റെ ആവശ്യത്തിന് പിന്നാലെ യുവാവ് തൊളുത്തി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കിൽ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യം ഉയർന്നതിനു പിന്നാലെയാണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്.

ലഖിംപൂരിലെ ജൂനിയർ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുൽ പ്രസാദ് ഡീസൽ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂനിയർ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോയിൽ ഗോകുൽ പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതികൾ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യയും വെളിപ്പെടുത്തി.

‘അദ്ദേഹം വിഷാദാവസ്ഥയിലായി, മരുന്ന് കഴിക്കാൻ തുടങ്ങി, പക്ഷേ അവർ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അലിഗഞ്ചിലേക്ക് മാറ്റി, യാത്രയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ട് വീട്ടിനടുത്തേക്ക് ഒരു ട്രാൻസ്ഫർ ആവശ്യപ്പെട്ടു. ‘നിന്റെ ഭാര്യയെ ഞങ്ങളോടൊപ്പം കിടക്കാൻ വിട്ടാൽ ഞങ്ങൾ നിങ്ങളെ ട്രാൻസ്ഫർ ചെയ്യും എന്നാണ് അവർ പറഞ്ഞത്,” ഭാര്യ ആരോപിക്കുന്നു. സംഭവത്തിൽ, ജൂനിയർ എഞ്ചിനീയർ നാഗേന്ദ്ര കുമാറിനെയും ഒരു ക്ലർക്കിനെയും സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group