Home Featured ‘പെലെയും, റൊണാൾഡീഞ്ഞോയും നെയ്മറും ചുവരില്‍’; വീ​ട് ‘ബ്ര​സീ​ൽ’ ആ​ക്കി ആലപ്പുഴയിലെ കൊ​ച്ചു ​ആ​രാ​ധ​ക​ർ

‘പെലെയും, റൊണാൾഡീഞ്ഞോയും നെയ്മറും ചുവരില്‍’; വീ​ട് ‘ബ്ര​സീ​ൽ’ ആ​ക്കി ആലപ്പുഴയിലെ കൊ​ച്ചു ​ആ​രാ​ധ​ക​ർ

by കൊസ്‌തേപ്പ്

മ​ണ്ണ​ഞ്ചേ​രി: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലും ബുട്ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. പ്രിയ താരങ്ങളുടെയും ടീമിന്‍റെയും പടുകൂറ്റന്‍ ഫ്ലക്സുകളും ബാനറുകളുമായി ആരാധകര്‍ കളം നിറയുമ്പോള്‍   ഇഷ്ടപ്പട്ട ടീമിന്‍റെ നിറം ഒരു വീടീന് പൂശിയിരിക്കുകയാണ് ആലപ്പുഴയിലെ  കുട്ടി ആരാധകര്‍.  ഫു​ട്​​ബാ​ൾ ആ​വേ​ശ​ത്തി​ൽ തങ്ങളുടെ വീ​ട് ‘ബ്ര​സീ​ൽ’ ആ​ക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.

മ​ണ്ണ​ഞ്ചേ​രി കു​പ്പേ​ഴ​ത്തെ കു​ട്ടി​ക​ളാ​ണ് വേ​റി​ട്ട ആരാധനയുമായി കായിക പ്രേമികളില്‍ ആ​വേ​ശം തീ​ർ​ത്ത​ത്. കു​പ്പേ​ഴ​ത്ത് കു​മ്പ​ള​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ന്ന വീ​ടി​ന്റെ പു​റം​ഭാ​ഗമാണ് കുട്ടികള്‍ ‘ബ്രസീലായി’ മാ​റ്റി​യെ​ടു​ത്തത്.  പ്രദേശത്തെ കുട്ടികളെല്ലാം ഇ​വി​ടെ​യി​രു​ന്നാ​ണ് ക​ളികളെപ്പറ്റിയും പ്രിയപ്പെട്ട താരങ്ങളെയും ടീമിനെപ്പറ്റിയുമെല്ലാം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഇവരില്‍ ബ്രസീല്‍ ഫാന്‍സ് ആണ് പെലെയും, റൊണാൾഡീഞ്ഞോയും അടക്കമുള്ള പ​ഴ​യ ക​ളി​ക്കാ​രു​ടെ ഫോ​ട്ടോ​യും, ബ്ര​സീ​ൽ പ​താ​ക​യും, ലോ​ഗു​മൊ​ക്കെ​യാ​യി വീട് മു​ഴു​വ​ൻ ക​ള​ർ​ഫു​ൾ ആ​ക്കി​ മാറ്റിയത്. 

എ​ൻ. ഉ​നൈ​സ്, എ​ൻ. ആ​ദി​ൽ, കെ. ​അ​ഫ്രീ​ദ്, സ​ഹ​ദ് ജ​ബ്ബാ​ർ, യാ​സീ​ൻ ആ​ശാ​ൻ, ന​ജാ​ത്ത് ആ​ശാ​ൻ, ജാ​സിം സെ​ലം, ആ​ർ. റി​ഫാ​സ്, ഷാ​ഹു​ൽ അ​ഷ്റ​ഫ്, കെ. ​തൗ​ഫീ​ഖ്, അ​സ​ർ അ​ൻ​വ​ർ, അ​ക്കു അ​ലി തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ന്​ പി​ന്നി​ൽ. എന്തായാലും ഫുട്ബോള്‍ ആവേശം ചോരാതെ ലോകകപ്പ് കഴിയും വരെ ഇവിടെ ആവേശത്തോടെ കളിയാരവം ഉയര്‍ത്താനാണ് കുട്ടി ആരാധകരുടെ തീരുമാനം. ഇവരുടെ ആവേശത്തിന് പ്രദേശത്തെ ചേട്ടന്മാരുടെ പിന്തുണയുമുണ്ട്.

ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും.

കണമല അട്ടിവളവ് ഇറങ്ങുമ്ബോള്‍ ബ്രേക്ക് നഷ്ടമായി; ഇടിച്ച്‌ നിര്‍ത്താന്‍ അവസരം നല്‍കി കെഎസ്‌ആര്‍ടിസി; അയ്യപ്പഭക്തരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ച്‌ സ്മിതേഷ്

പത്തനംതിട്ട: അയ്യപ്പ ഭക്തരുമായി ആന്ധ്രയില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസിന് രക്ഷകരായി കെഎസ്‌ആര്‍ടിസി. ബ്രേക്ക് നഷ്ടമായപ്പോള്‍ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ നിര്‍ത്താന്‍ അവസരം നല്‍കിയാണ് ഡ്രൈവര്‍ തീര്‍ത്ഥാടക സംഘത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. എരുമേലി കണമലയിലായിരുന്നു സംഭവം.

കണമല അട്ടിവളവ് ഇറങ്ങുമ്ബോഴായിരുന്നു ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ടൂറിസ്റ്റ് ബസിന്റെ പുറകിലായാണ് കെഎസ്‌ആര്‍ടിസി സഞ്ചരിച്ചിരുന്നത്. വളവിന് മുന്‍പ് ബസ് തീര്‍ത്ഥാടക സംഘത്തെ മറികടന്നു. ഇതിനിടെയാണ് ക്ലച്ച്‌ കരിഞ്ഞ മണം കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ആയ സ്മിതേഷിന് അനുഭവപ്പെട്ടത്.

അട്ടിവളവ് ഇറങ്ങി ആദ്യ ഹംപില്‍ കയറിയപ്പോള്‍ സ്മിതേഷ് വേഗം കുറച്ചു. അപ്പോഴാണ് വളവ് തിരിഞ്ഞ് വരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നും തീര്‍ത്ഥാടകരുടെ കരച്ചില്‍ കേട്ടത്. ഇതോടെ ബ്രേക്ക് നഷ്ടമായെന്ന് വ്യക്തമായ സ്മിതേഷ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ നിര്‍ത്താന്‍ അവസരം നല്‍കുകയായിരുന്നു. ഇത് മനസ്സിലാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഇതിന് പുറകിലായി ഇടിച്ച്‌ നിര്‍ത്തി.

സംഭവ സമയം കെഎസ്‌ആര്‍ടിസി ബസില്‍ യാത്രികര്‍ ഉണ്ടായിരുന്നില്ല. അയ്യപ്പ ഭക്തതരെ മറ്റൊരു കെഎസ്‌ആര്‍ടിസി ബസില്‍ കയറ്റി പമ്ബയിലേക്ക് അയച്ചു. ജീവന്‍ രക്ഷിച്ച സ്മിതേഷിന് നന്ദി പറഞ്ഞാണ് തീര്‍ത്ഥാടക സംഘം മടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group