പരാജയത്തുടര്‍ച്ചകളില്‍ നിന്ന് തങ്ങളുടെ സിനിമാ വ്യവസായത്തെ തിരിച്ചെത്തിച്ച ചിത്രമാണിപ്പോള്‍ ബോളിവുഡിനെ സംബന്ധിച്ച് ബ്രഹ്‍മാസ്ത്ര. വലിയ പ്രതീക്ഷയുണര്‍ത്തി എത്തിയ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ തകര്‍ന്നുവീണിടത്ത് മികച്ച ഓപണിംഗ് ആണ് ബ്രഹ്‍മാസ്ത്രയ്ക്ക് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രത്തിന്‍റെ 10 ദിവസത്തെ നേട്ടം 360 കോടി ആയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാനുള്ള ഓഫര്‍ ആണ് അത്.
ഇതു പ്രകാരം ടിക്കറ്റ് ഒന്നിന് 100 രൂപയാണ് നല്‍കേണ്ടത്. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള തുകയാണ് ഇത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതല്‍ (26) 29 വരെയാണ് ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം പല സംസ്ഥാനങ്ങളിലും തിയറ്റര്‍ ഉടമകള്‍ 23-ാം തീയതി ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ചിരുന്നു. ഇതുപ്രകാരം ഏത് സിനിമയുടെയും ഏത് ഷോയ്ക്കും 75 രൂപയായിരുന്നു ഒരു ടിക്കറ്റിന്. കാണികളെ വലിയ തോതില്‍ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഓഫര്‍ മൂലം തിയറ്റര്‍ ഉടമകള്‍ക്ക് സാധിച്ചിരുന്നു. അതേസമയം കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭ്യമായിരുന്നില്ല.
ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് അയന്‍ മുഖര്‍ജി സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. ഇതിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള ബ്രഹ്‍മാസ്ത്ര. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. അലിയ ഭട്ട് ആണ് നായിക.
വിപ്രോയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിന് ഐടി തൊഴിലാളി യൂണിയന്റെ പരാതി
ദില്ലി: രാജ്യത്തെ പ്രമുഖ ഐടി കമ്ബനിയായ വിപ്രോക്കെതിരെ പരാതിയുമായി നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ്.
ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച വിപ്രോക്കെതിരെ നടപടിയെടുക്കണമെന്ന് നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ക്യാമ്ബസ് ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കുന്നതില്‍ കമ്ബനി വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
‘ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും ജീവിതമാണ് വിപ്രോയുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. 2021 സെപ്റ്റംബറില്‍ വിപ്രോയില്‍ ജോലിക്ക് അപേക്ഷിച്ചവരാണ് ഈ തൊഴിലാളികളും വിദ്യാര്‍ഥികളും’- യൂണിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അമേരിക്കയില്‍ മാന്ദ്യത്തിന്റെ പ്രതീതി ഉണര്‍ന്നത് ടെക് സെക്ടറില്‍ പുതിയ റിക്രൂട്ട്‌മെന്റ് കുറച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നര ലക്ഷം രൂപയാണ് വിപ്രോ ആദ്യഘട്ടത്തില്‍ വേതനമായി പറഞ്ഞിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ പരിശീലനപരിപാടി 60 ശതമാനത്തിലേറെ മാര്‍ക്കോടെ പാസ്സാക്കുന്നവര്‍ക്ക് ആറര ലക്ഷം രൂപ ശമ്ബളം നല്‍കുമെന്നും കമ്ബനി പറഞ്ഞതായി പരാതിയിലുണ്ട്.
‘ഇതുപ്രകാരമുള്ള വേതന രഹിത ഇന്റേണ്‍ഷിപ്പ് ഈ വര്‍ഷം മാര്‍ച്ച് ഏപ്രില്‍ സമയത്ത് ആരംഭിച്ചു. ജൂലൈയില്‍ ഇത് അവസാനിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഇവരുടെ നിയമന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍ കമ്ബനി ഇവരുടെ നിയമനം നീട്ടിക്കൊണ്ടു പോവുകയാണ്’- പരാതിയില്‍ ആരോപിക്കുന്നു.