Home Featured പരസ്യത്തിലെ കഥാപാത്രത്തിന് മോദിയുടെ പിതാവിന്‍്റെ പേര്; കാഡ്ബറിക്കെതിരെ ബഹിഷ്‌കരണാഹ്വാനം

പരസ്യത്തിലെ കഥാപാത്രത്തിന് മോദിയുടെ പിതാവിന്‍്റെ പേര്; കാഡ്ബറിക്കെതിരെ ബഹിഷ്‌കരണാഹ്വാനം

ന്യൂഡല്‍ഹി: പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേര് ഉപയോഗിച്ചെന്ന് ആരോപിച്ച്‌ കാഡ്ബറി ചോക്ലേറ്റുകള്‍ക്കെതിരെ ബഹിഷ്കരണാഹ്വാനം. പരസ്യത്തില്‍ പാവപ്പെട്ട വ്യാപാരിയുടെ പേര് ‘ദാമോദര്‍’ എന്ന് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

പരസ്യത്തില്‍ ദീപാവലിക്ക് ഉപയോഗിക്കുന്ന ലൈറ്റുകള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന്‍റെ പേരാണ് ദാമോദര്‍. പരസ്യത്തില്‍, ഡോക്ടര്‍ കഥാപാത്രം കച്ചവടക്കാരന് ദീപാവലി ആശംസകള്‍ നേര്‍ന്നു കൊണ്ട് കാഡ്ബറി ചോക്ലേറ്റുമായി എത്തുന്നതാണ് കാണിക്കുന്നത്. വി.എച്ച്‌.പി നേതാവ് പ്രാചി സാധ്വി പരസ്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

“ടിവി ചാനലുകളിലെ കാഡ്ബറി പരസ്യം നിങ്ങള്‍ ശ്രദ്ധിച്ചോ? സ്വന്തമായി ഒരു കടയില്ലാത്ത ഒരു പാവം വിളക്ക് വില്‍പ്പനക്കാരന്‍്റെ പേര് ദാമോദര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേരിലുള്ള ഒരാളെ മോശമായി ചിത്രീകരിക്കാനാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ചായ വില്‍പ്പനക്കാരന്‍റെ പിതാവ് വിളക്ക് വില്‍പ്പനക്കാരന്‍” പ്രാചി സാധ്വി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പരസ്യത്തെ അനുകൂലിച്ചും ഒരു വിഭാഗം ട്വിറ്ററിലൂടെ രംഗത്തെത്തി. സൂക്ഷമമായി നിരീക്ഷിച്ചു, നല്ല പരസ്യം എന്നാണ് ചിലരുടെ കമന്റ്. രാജ്യത്ത് ഇതിനു മുമ്പും കാഡ്‌ബെറി വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റ് ഡയറി മില്‍ക്കില്‍ ബീഫ് ചേര്‍ക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം ആരോപണം ഉയര്‍ന്നത്. ചോക്ലേറ്റ് നിരോധിക്കണമെന്നുവരെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കാഡ്‌ബെറി വെജിറ്റേറിയന്‍ ആണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.

വിഷം കലര്‍ത്തിയത് ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ,ഉപയോഗിച്ചത് അമ്മാവന്‍ കരുതിവെച്ച കീടനാശിനി’,കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.  ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നത്. 

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). 

You may also like

error: Content is protected !!
Join Our WhatsApp Group