Home Featured ബെംഗളുരു:ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ പതിനെട്ടുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തീകൊളുത്തി.

ബെംഗളുരു:ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ പതിനെട്ടുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തീകൊളുത്തി.

ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തി.ബെംഗളുരുവില്‍ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. ബെംഗളുരുവിലെ എസിഎസ് കോളേജിലെ ഒന്നാം വര്‍ഷ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയായ ശശാങ്ക് ആണ് ആക്രമണത്തിന് ഇരയായത്. വിക്ടോറിയ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥി.സംഭവത്തില്‍ ശശാങ്കിന്റെ പിതാവ് രംഗനാഥ് പൊലീസില്‍ പരാതി നല്‍കി. മൈസൂരിലുള്ള അകന്ന ബന്ധത്തില്‍ പെട്ട പെണ്‍കുട്ടിയുമായി മകൻ പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ ബന്ധുക്കള്‍ക്കുള്ള വിയോജിപ്പാണ് ആക്രമണത്തിന് കാരണമെന്നുമാണ് രംഗനാഥ് ആരോപിക്കുന്നത്.

തട്ടിക്കൊണ്ടുപോയ ദിവസം രംഗനാഥാണ് മകനെ കോളേജില്‍ വിട്ടത്. എന്നാല്‍, ക്ലാസ് ഇല്ലാത്തതിനാല്‍ ശശാങ്ക് കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയത്. ബസ് സ്റ്റോപ്പിലേക്ക് നടന്ന ശശാങ്കിനെ കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശേഷം നഗരത്തില്‍ നിന്നും മാറി കനിമിനിക് ടോള്‍ പ്ലാസയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ തീകൊളുത്തുകയായിരുന്നു.ഇക്കഴിഞ്ഞ ജുലൈ മൂന്നിന് പെണ്‍കുട്ടിയുമായി ശശാങ്ക് സ്വന്തം വീട്ടിലെത്തി. ഇതിനെ ഇരു കുടുംബങ്ങളും ശക്തമായി എതിര്‍ത്തു. ജുലൈ പത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശശാങ്കിന്റെ വീട്ടിലെത്തി മകളെ ബലമായി തിരിച്ചുകൊണ്ടുപോയി.

ശശാങ്കിനെ ആക്രമിച്ചവരെല്ലാം ഇരു കുടുംബത്തിന്റേയും ബന്ധുക്കള്‍ തന്നെയാണെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടേയും ശശാങ്കിന്റേയും അമ്മാവനാണ്. “മകനെ തീകൊളുത്തിയതിനു ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ രംഗനാഥിന്റെ സഹോദരിയുടെ വാട്സ്‌ആപ്പിലേക്ക് അയക്കുകയും എത്രയും വേഗം എത്തിയാല്‍ ശശാങ്കിനെ രക്ഷിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി”.

പെണ്‍കുട്ടിയുമായി മകൻ ഒരു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നുവെന്ന് രംഗനാഥ് പറയുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ബന്ധുക്കളോട് താൻ പറഞ്ഞിരുന്നെങ്കിലും ശശാങ്കിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നതായി രംഗനാഥ് പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഷാജന്‍ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി; വ്യാജ ടെലിഫോണ്‍ ബില്‍ നിര്‍മ്മിച്ചു

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഉടമയായ ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിഎസ്‌എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിമ്മിച്ചതിനാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ലഭിച്ച പരാതി അനുസരിച്ച്‌ കൊച്ചി തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്ബനി ഇൻകോര്‍പ്പറേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു സ്കറിയ വ്യാജ ടെലിഫോണ്‍ ബില് ഉണ്ടാക്കിയത്. വ്യാജരേഖ ചമയ്ക്കലും അവ ഉപയോഗിക്കലും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ഷാജന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.ഷാജൻ സ്കറിയക്കെതിരെ ഒരുപാട് പരാതികള്‍ നിലവിലുണ്ട്.

കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് യുട്യൂബ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പിവി അൻവര്‍ എംഎല്‍എ ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതിനല്‍കിയിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഷാജൻ സന്ദേശങ്ങള്‍ ചോര്‍ത്തിയത്.രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി അയച്ചു. ഷാജൻ ചോര്‍ത്തിയത് 8 മിനുട്ട് 8 സെക്കന്റുള്ള വയര്‍ലെസ് മെസ്സേജ് ആണെന്നും സ്കറിയയുടെയും കുടുംബത്തിന്റെയും പാസ്പോര്‍ട്ട്, വിദേശ യാത്രകള്‍ എന്നിവ പരിശോധിക്കണമെന്നും വിഷയം കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group