ചെന്നൈ: ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ഥിയെ കൊന്ന് 17കാരന്‍. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിയെ സുഹൃത്ത് ‘പെണ്ണിനെ പോലുള്ളവന്‍’ എന്ന് വിളിച്ചതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയത്.
ബോഡി ഷെയ്മിങ് നടത്തിയ സുഹൃത്തിനെ പ്രതി വിലക്കിയെങ്കിലും പ്രതിയുടെ നോട്ടത്തെയും ശാന്തമായ പെരുമാറ്റത്തെയും എടുത്തുകാട്ടി ഇര അത് തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി ഇരയെ ഒരു പാര്‍ട്ടിക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് പല തവണ ശരീരത്തില്‍ കുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബോഡി ഷെയ്മിങ് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുമെന്നും ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡറിന് കാരണമാകുമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗമായ ഡോ. ശരണ്യ ജയ്കുമാര്‍ പറഞ്ഞു. പലപ്പോഴും ഇത് കോപമോ കടുത്ത വിഷാദമോ ആയി പ്രതിഫലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അക്രമം, മദ്യപാനം, അധ്യാപകരെ ലക്ഷ്യം വച്ചുള്ള അക്രമം, ക്ലാസില്‍ അനുചിതമായി പെരുമാറല്‍ തുടങ്ങിയവ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അക്രമാസക്തരും അനുസരണയില്ലാത്തവരുമായ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി അടുത്തിടെ പറഞ്ഞിരുന്നു.
പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തതിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു